ആദായ നികുതി റീഫണ്ട് ഇതുവരെ ലഭിച്ചില്ലേ? റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാം

Published : Aug 06, 2024, 05:24 PM IST
ആദായ നികുതി റീഫണ്ട് ഇതുവരെ ലഭിച്ചില്ലേ? റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാം

Synopsis

ആദായ നികുതി റീഫണ്ട് പരിശോധിക്കാൻ ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാൻ സാധുവായ ഐഡിയും പാസ്‌വേഡും ഉണ്ടായിരിക്കണം

ദായനികുതി റിട്ടേൺ ഫയൽ ചെയ്തവരാണോ? റീഫണ്ട് പ്രതീക്ഷിച്ചിരിക്കുന്നവർക്ക് ആദായനികുതി ഇ-ഫയലിംഗ് പോർട്ടലായ incometax.gov.in-ൽ റീഫണ്ട് നില പരിശോധിക്കാവുന്നതാണ്. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (എൻഎസ്‌ഡിഎൽ) വെബ്‌സൈറ്റിലും നിങ്ങളുടെ ആദായ നികുതി റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാവുന്നതാണ്. 

ആദായ നികുതി റീഫണ്ട് പരിശോധിക്കാൻ ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാൻ സാധുവായ ഐഡിയും പാസ്‌വേഡും ഉണ്ടായിരിക്കണം. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ഫയൽ ചെയ്ത ഐടിആറിൻ്റെ അക്നോളജ്മെൻ്റ് നമ്പർ ഉണ്ടായിരിക്കണം. 

ഐടിആർ ഫയലിംഗ് ആദായ നികുതി റീഫണ്ട് നില ഓൺലൈനിൽ എങ്ങനെ പരിശോധിക്കാം

ഐടിആർ റീഫണ്ട് നില അറിയാനുള്ള ഘട്ടങ്ങൾ ഇതാ; 

1] ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ലിങ്കിൽ ലോഗിൻ ചെയ്യുക - https://eportal.incometax.gov.in/iec/foservices/#/login;

2] യൂസർ ഐഡിയും പാസ്‌വേഡും നൽകുക

3] 'എന്റെ അക്കൗണ്ട്' എന്നതിലേക്ക് പോയി 'റീഫണ്ട്/ഡിമാൻഡ് സ്റ്റാറ്റസ്' എന്നതിൽ ക്ലിക്ക് ചെയ്യുക;

4] ഡ്രോപ്പ് ഡൗൺ മെനുവിലേക്ക് പോയി, 'ആദായ നികുതി റിട്ടേണുകൾ' തിരഞ്ഞെടുത്ത് 'സമർപ്പിക്കുക' ഓപ്ഷനിൽ ക്ലിക്കുചെയ്യുക;

5] നിങ്ങൾക്ക് നൽകിയ നമ്പറിൽ ക്ലിക്ക് ചെയ്യുക;

6] റീഫണ്ട് ഇഷ്യൂ ചെയ്യുന്ന തീയതി ഉൾപ്പെടെ നിങ്ങളുടെ എല്ലാ ഐടിആർ വിശദാംശങ്ങളും കാണിക്കുന്ന ഒരു പുതിയ വെബ്‌പേജ് ഇതോടെ തുറക്കും.

നികുതി റീഫണ്ട് ലഭിക്കാൻ എത്ര ദിവസമെടുക്കും?

റീഫണ്ട് ലഭിക്കാൻ  സാധാരണയായി നാലോ അഞ്ചോ ആഴ്ച എടുക്കും. അതുകഴിഞ്ഞും റീഫണ്ട് ലഭിച്ചിട്ടില്ലെങ്കിൽ, നികുതി റിട്ടേണിലെ പ്രശ്‌നങ്ങളെക്കുറിച്ച് ആദായനികുതി വകുപ്പിൽ നിന്നുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ടാകും.

PREV
Read more Articles on
click me!

Recommended Stories

മനുഷ്യനെ വെല്ലുവിളിച്ച് എഐ ! സ്വന്തമായി ഹാക്കിങ് നടത്തി ഓപ്പണ്‍ എഐ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏജന്റ്, കമ്പനി വിവരമറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം
ഇന്ത്യ ഇത്തവണ അമേരിക്കൻ ലിസ്റ്റിൽ കുറച്ചൂടെ സേഫ്! ഉയർന്ന നിരക്കിൽ നിന്ന് ഇന്ത്യ തടിതപ്പിയത് എങ്ങനെ? എന്താണ് സെക്ഷൻ 301 പ്രോബ് ?