
ന്യൂയോര്‍ക്ക്: പ്രമുഖ ഇലക്ടിക് കാര്‍ നിര്‍മാതാക്കളായ ടെസ്‍ലയ്ക്ക് കഴിഞ്ഞ പാദത്തില്‍ നഷ്ടം നേരിട്ടു. കഴിഞ്ഞ പാദത്തില്‍ 70.2 കോടി ഡോളറിന്‍റെ നഷ്ടമാണ് ടെസ്‍ല രേഖപ്പെടുത്തിയത്. കമ്പനിയുടെ വരുമാനത്തില്‍ 37 ശതമാനത്തിന്‍റെ ഇടിവുണ്ടായതായി ടെസ്‍ല അറിയിച്ചു.
ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുളള ഇലക്ട്രിക് കാര്‍ നിര്‍മാണക്കമ്പനിയാണ് ടെസ്‍ല. വിദേശത്ത് കാര്‍ വിതരണത്തില്‍ രേഖപ്പെടുത്തിയ ഇടിവാണ് ഇതിന് കാരണമെന്ന് വിലയിരുത്തുന്നു. കമ്പനി നഷ്ടത്തിലേക്ക് നീങ്ങാനുണ്ടായ കാരണങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തിയെന്നും ഇതിന് ഉടന്‍ പരാഹാരമാകുമെന്നും ടെസ്‍ല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അടുത്ത പാദത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് വരുമാനത്തില്‍ വളര്‍ച്ച പ്രകടമാക്കുമെന്ന് ടെസ്‍ല അറിയിച്ചു. ആവശ്യകതയ്ക്ക് അനുസരിച്ച് വിതരണം നടപ്പാക്കാന്‍ സാധിക്കാത്ത നിരവധി വിപണികള്‍ ഇപ്പോഴും കമ്പനിക്കുണ്ടെന്ന് വാര്‍ത്തക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.