ഉയർന്ന പലിശ നൽകുന്ന 3 സ്ഥിര നിക്ഷേപ സ്കീമുകൾ അടുത്ത ആഴ്ച അവസാനിക്കും; നിരക്കുകൾ അറിയാം

Published : Oct 29, 2022, 05:45 PM ISTUpdated : Oct 29, 2022, 05:48 PM IST
ഉയർന്ന പലിശ നൽകുന്ന 3 സ്ഥിര നിക്ഷേപ സ്കീമുകൾ അടുത്ത ആഴ്ച അവസാനിക്കും; നിരക്കുകൾ അറിയാം

Synopsis

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയുന്ന ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകളുടെ കാലാവധി അടുത്ത ആഴ്ച അവസാനിക്കും. ഉയർന്ന പലിശയിൽ നിക്ഷേപിക്കാനുള്ള അവസരം ദിവസങ്ങൾ മാത്രം  

ദില്ലി: അപകട സാധ്യതകൾ ഇല്ലാത്ത നിക്ഷേപം ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന ഒന്നാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപം. ഫിക്സഡ് ടെപോയിട്ട് ചെയ്താൽ വിപണിയിലെവലിയ റിസ്കുകൾ ഒന്നും തന്നെ എടുക്കാതെ നിക്ഷേപിക്കുന്ന പണത്തിന് വരുമാനം ലഭിക്കും. ബാങ്കുകളും ഫിക്സഡ് ഡെപ്പോസിറ്റ് പ്രോത്സാഹിപ്പിക്കാറുണ്ട്. ഉപഭോക്താക്കൾക്കായി നിരവധി ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകൾ പ്രഖ്യാപിക്കാറുമുണ്ട്. റിപ്പോ നിരക്ക് ഉയരുന്നത് അനുസരിച്ച് രാജ്യത്തെ ബാങ്കുകൾ ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് ഉയർത്താറുമുണ്ട്. നിക്ഷേപകരെ ആക്സര്ഷിക്കാൻ ഉയർന്ന പലിശ നിരക്ക് പല ബാങ്കുകളും മത്സരിച്ച് വാഗ്ദാനം ചെയ്യാറുമുണ്ട്. പ്രത്യേകിച്ച് ഉത്സവ സീസണിൽ. ഇങ്ങനെ രാജ്യത്തെ മൂന്ന് പ്രധാന ബാങ്കുകൾ ഉയർന്ന പലിശ നിരക്കിൽ വാഗ്ദാനം ചെയ്ത നിക്ഷേപ പദ്ധതി അടുത്ത ആഴ്ചയോടുകൂടി അവസാനിക്കും. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് പ്ലാനുകൾ അറിയാം.

ഐ‌സി‌ഐ‌സി‌ഐ ബാങ്ക് ഗോൾഡൻ ഇയേഴ്‌സ് എഫ്‌ഡി

ഐ‌സി‌ഐ‌സി‌ഐ ബാങ്ക് ഗോൾഡൻ ഇയേഴ്‌സ് എഫ്‌ഡി ഒരു പ്രത്യേക ഫിക്‌സഡ് ഡെപ്പോസിറ്റ് പ്ലാനാണ്. പ്രായമായവർക്ക് മാത്രം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. 2020 മെയ് 20-നാണ്  ഐ‌സി‌ഐ‌സി‌ഐ ബാങ്ക് ഈ സ്കീം അവതരിപ്പിച്ചത്. 2022 ഒക്ടോബർ 31, അതായത് അടുത്ത ആഴ്ച ഈ പദ്ധതി അവസാനിക്കും. നിലവിലുള്ള പലിശ നിരക്കിന് പുറമെ മുതിർന്ന പൗരന്മാർക്ക് നൽകുന്ന അധിക പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്‌സ് എഫ്‌ഡി 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതിയാണ്. 

"IND UTSAV 610" - ഇന്ത്യൻ ബാങ്ക് 

ഇന്ത്യൻ ബാങ്ക് റീട്ടെയിൽ നിക്ഷേപകർക്കായി "IND UTSAV 610" പ്രത്യേക സ്ഥിരനിക്ഷേപം 2022 സെപ്റ്റംബർ 14-ന് അവതരിപ്പിച്ചു.  610 ദിവസത്തേക്കുള്ള ഒരു പ്രത്യേക ടേം ഡെപ്പോസിറ്റ് പ്ലാൻ ആണിത്. സാദാരണ നിക്ഷേപകർക്ക് 6.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക്  6.50 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. ഡെപ്പോസിറ്റ് സ്‌കീം തുറക്കാൻ ഏറ്റവും കുറഞ്ഞ നിക്ഷേപം 10000 രൂപയും പരമാവധി 2 കോടി രൂപയും ആണ്. 

"സഫയർ ഡെപ്പോസിറ്റ്‌സ്" - എച്ച്‌ഡിഎഫ്‌സി  

ഇന്ത്യയിലെ മുൻനിര ഹൗസിംഗ് ഫിനാൻസ് കമ്പനികളിലൊന്നായ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ് "സഫയർ ഡെപ്പോസിറ്റ്‌സ്" എന്നറിയപ്പെടുന്ന ഒരു പുതിയ സ്ഥിര നിക്ഷേപം 2022 ഒക്ടോബർ 14 മുതൽ ആരംഭിച്ചു. ഉത്സവ സീസണിനോട് അനുബന്ധിച്ചാണ് ഇത് ആരംഭിച്ചത്. ഒക്ടോബർ 31 ന് ഇതിന്റെ കാലാവധി അവസാനിക്കും. നിക്ഷേപകർക്ക് 7.50  ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.  

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ