ഈ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ജനുവരി മുതൽ കുത്തനെ ഉയരും

By Web TeamFirst Published Nov 23, 2019, 4:00 PM IST
Highlights

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് കംപ്രസർ അടിസ്ഥാനമായ ഉൽപ്പന്നങ്ങളുടെ മാനദണ്ഡം മാറ്റുന്നത്. ഇത് 2020 ജനുവരിയോടെ നിലവിൽ വരും. ഇതോടെ ഫൈവ് സ്റ്റാർ റഫ്രിജറേറ്ററുകളുടെ വില 6000 രൂപ വരെ ഉയരും.

ദില്ലി: പുതിയ എനർജി ലേബലിംഗ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോടെ രാജ്യത്ത് എസിക്കും ഫ്രിഡ്ജിനും വില കുതിച്ചുയരുമെന്ന് നിർമ്മാതാക്കൾ. പരമ്പരാഗത കൂളിംഗ് സംവിധാനത്തിൽ നിന്ന് വാക്വം പാനലിലേക്ക് മാറ്റണമെന്നാണ് പുതിയ നിർദ്ദേശം. ജനുവരിയിൽ ഈ നിബന്ധന പ്രകാരം മാത്രമേ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയൂ.

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് കംപ്രസർ അടിസ്ഥാനമായ ഉൽപ്പന്നങ്ങളുടെ മാനദണ്ഡം മാറ്റുന്നത്. ഇത് 2020 ജനുവരിയോടെ നിലവിൽ വരും. ഇതോടെ ഫൈവ് സ്റ്റാർ റഫ്രിജറേറ്ററുകളുടെ വില 6000 രൂപ വരെ ഉയരും.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിപണിയിൽ 12-13 ശതമാനമാണ് വളർച്ച ഉണ്ടായത്. എസിക്കും വാഷിംഗ് മെഷീനുമാണ് ഏറ്റവും കൂടുതൽ വിൽപ്പന ഉണ്ടായിരുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാതിയിൽ എസിയുടെ വിപണിയിൽ നല്ല വളർച്ചയാണ് രേഖപ്പെടുത്തിയത്. 15 ശതമാനമാണ് വളർച്ചാ നിരക്ക്.

അതേസമയം ജിഎസ്‌ടിയിലെ എസിയുടെ നികുതി നിരക്ക് ഇളവ് ചെയ്യണമെന്ന ആവശ്യം കൺസ്യൂമർ ഇലക്ട്രോണിക്സ് ആന്റ് അപ്ലയൻസസ് മാനുഫാക്ചറർ അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്.

click me!