ഈ നികുതിദായകർക്ക് ഇ-വെരിഫിക്കേഷൻ നടത്താൻ ഇനി 10 ദിവസം മാത്രം; ഐടിആർ അസാധുവാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

Published : Aug 21, 2024, 05:32 PM IST
ഈ നികുതിദായകർക്ക് ഇ-വെരിഫിക്കേഷൻ നടത്താൻ ഇനി 10 ദിവസം മാത്രം; ഐടിആർ അസാധുവാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

Synopsis

ആദായനികുതി നിയമങ്ങൾ അനുസരിച്ച്, ഐടിആർ ഫയൽ ചെയ്ത് 30 ദിവസത്തിനുള്ളിൽ ഇ-വെരിഫിക്കേഷൻ ചെയ്തിരിക്കണം. 

ദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31  ആയിരുന്നു. അവസാന നിമിഷത്തിൽ ആദായ നികുതി ഫയൽ ചെയ്തവർ ശ്രദ്ധിക്കുക, ഇ വെരിഫിക്കേഷൻ ചെയ്യാത്തവരുണ്ടെങ്കിൽ ചെയ്യാനുള്ള അവസാന തിയതി ഓഗസ്റ്റ് 31 ആണ്. 2024 ജൂലൈ 31 വരെ 7.28-ലധികം ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. 2023 ജൂലൈ 31 വരെ സമർപ്പിച്ച ആദായ നികുതി റിട്ടേണുകളെക്കാൾ 7.5% കൂടുതലാണ് ഈ വർഷം ഫയൽ ചെയ്തിരിക്കുന്നത്. ഐടിആർ ഫയൽ ചെയ്ത വ്യക്തികൾക്ക് ഫയൽ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും. 6.21 കോടിയിലധികം ഐടിആറുകൾ ഇ-വെരിഫൈ ചെയ്തിട്ടുണ്ട്. ഇനി ബാക്കിയുള്ളവർ ഉടനെ ചെയ്യേണ്ടതാണ്. 

ഇ-വെരിഫൈ ചെയ്യേണ്ടത് എന്തുകൊണ്ട്?

ആദായ നികുതി റിട്ടേൺ ഫയലിംഗ് പൂർത്തിയാക്കാൻആദായ നികുതി റിട്ടേണുകൾ പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഐടിആർ പരിശോധിക്കുന്നതിനുള്ള ഏറ്റവും പ്രായോഗികവും വേഗത്തിലുള്ളതുമായ മാർഗ്ഗം ഇ വെരിഫിക്കേഷൻ ആണ്. 

എങ്ങനെയെല്ലാം ഇ- വെരിഫൈ ചെയ്യാം.

*ആധാറുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒട്ടിപി 
*മുൻകൂർ സാധുതയുള്ള ബാങ്ക് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത ഇവിസി
*പ്രീ-വാലിഡേറ്റഡ് ഡീമാറ്റ് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത ഇവിസി
*എടിഎം വഴിയുള്ള ഇവിസി
*നെറ്റ് ബാങ്കിംഗ്
*ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് 
ആധാർ ഉപയോഗിച്ച് എങ്ങനെ ഇ- വെരിഫൈ ചെയ്യാം.

ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒട്ടിപി വഴി ഇ- വെരിഫൈ ചെയ്യാം. ഇതിന് മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യുകയും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യുകയും വേണം, കൂടാതെ നിങ്ങളുടെ പാനും ആധാറുമായി ലിങ്ക് ചെയ്തിരിക്കണം 

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്