ഒന്നും രണ്ടും ലക്ഷമല്ല, ഒരു കുഞ്ഞുണ്ടായാൽ ഈ കമ്പനി നൽകുക 62 ലക്ഷം; ജീവനക്കാർക്ക് വമ്പൻ ഓഫറുമായി ഈ കമ്പനി

Published : Feb 17, 2024, 05:27 PM IST
ഒന്നും രണ്ടും ലക്ഷമല്ല, ഒരു കുഞ്ഞുണ്ടായാൽ ഈ കമ്പനി നൽകുക 62 ലക്ഷം; ജീവനക്കാർക്ക് വമ്പൻ ഓഫറുമായി ഈ കമ്പനി

Synopsis

തങ്ങളുടെ ജീവനക്കാർക്ക് ഓരോ തവണയും കുഞ്ഞ് ജനിക്കുമ്പോൾ 75,000 ഡോളർ അഥായത്‌ ഏകദേശം 62.28 ലക്ഷം രൂപ നൽകുമെന്ന വാഗ്ദാനമാണ് നൽകിയിരിക്കുന്നത്. 

മ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് പലതരത്തിലുള്ള ഓഫറുകൾ അല്ലെങ്കിൽ പാരിതോഷികങ്ങൾ നൽകാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി  ഒരു ദക്ഷിണ കൊറിയൻ കൺസ്ട്രക്ഷൻ കമ്പനി തങ്ങളുടെ ജീവനക്കാർക്ക് വെറൈറ്റി ഓഫർ നൽകിയിരിക്കുകയാണ്.  തങ്ങളുടെ ജീവനക്കാർക്ക് ഓരോ തവണയും കുഞ്ഞ് ജനിക്കുമ്പോൾ 75,000 ഡോളർ അഥായത്‌ ഏകദേശം 62.28 ലക്ഷം രൂപ നൽകുമെന്ന വാഗ്ദാനമാണ് നൽകിയിരിക്കുന്നത്. 

നിർമ്മാണ കമ്പനിയായ ബൂയൂങ് ​ഗ്രൂപ്പാണ് ഈ ഓഫർ നൽകുന്നത്. എന്തിനാണ് കമ്പനി ഇത്തരമൊരു ഓഫർ നൽകിയത് എന്നല്ലേ.. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ മോശം ജനനനിരക്ക് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. 2021 മുതൽ  കുട്ടികൾക്ക് ജന്മം നൽകിയ 70  ജീവനക്കാർക്ക് 5.25 മില്യൺ ഡോളർ അല്ലെങ്കിൽ 43,58,27,437 രൂപ നൽകുമെന്നും കമ്പനി അറിയിച്ചു. ഈ ഓഫർ പുരുഷന്മാർക്കും സ്ത്രീകൾക്കും ബാധകമാണ്.

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഉള്ളതിനാൽ രാജ്യത്തിൻറെ വളർച്ചയ്ക്ക് പ്രോത്സാഹനം നല്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. കുട്ടികളെ വളർത്തുന്നതിനുള്ള സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിന് കമ്പനിയിൽ നിന്നുള്ള ഗ്രാൻ്റ് ജീവനക്കാരെ സഹായിക്കുമെന്നും ബൂയൂങ് ഗ്രൂപ്പ് ചെയർമാൻ ലീ ജൂങ്-ക്യൂൻ പറഞ്ഞു

മൂന്ന് നവജാതശിശുക്കൾ ഉള്ള ജീവനക്കാർക്ക് കെട്ടിടത്തിന് സർക്കാർ സ്ഥലം നൽകിയാൽ 1,86,78,318 രൂപ നൽകുമെന്ന് ജൂങ്-ക്യൂൻ പറഞ്ഞു

ദക്ഷിണ കൊറിയയുടെ ജനസംഖ്യ നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ ഇടപെടൽ.  സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2022 ൽ ദക്ഷിണ കൊറിയയിൽ  ലോകത്തിലെ ഏറ്റവും കുറഞ്ഞ ശരാശരി ഫെർട്ടിലിറ്റി നിരക്ക് 0.78 ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, ഈ വർഷം നവജാത ശിശുക്കളുടെ എണ്ണം 260,600 ൽ നിന്ന് 249,000 ആയി കുറഞ്ഞു.

2015 മുതൽ രാജ്യം ജനനനിരക്കിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. കൂടാതെ, ഇത് 2025-ൽ 0.65 ആയും 2026-ൽ 0.59 ആയും കുറയുമെന്ന് കണക്കാക്കപ്പെടുന്നു. 2072-ഓടെ, ജനന നിരക്ക് ക്രമേണ 1.08 ആയി വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദക്ഷിണ കൊറിയയുടെ മൊത്തം ജനസംഖ്യ 2024-ൽ 51.75 ദശലക്ഷത്തിൽ നിന്ന് 36.22 ദശലക്ഷമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് അപകടകരമാണ്, കാരണം ഇത് 1977 മുതൽ രാജ്യം കണ്ടിട്ടില്ലാത്ത നിലയാണ് ഇത് 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്