ടൈറ്റാനിക്കിലെ അവസാന അത്താഴം; ഫസ്റ്റ് ക്ലാസ് ഡിന്നർ മെനു ലേലത്തിൽ വിറ്റ തുക ഇതാണ്

Published : Nov 14, 2023, 01:05 PM IST
ടൈറ്റാനിക്കിലെ അവസാന അത്താഴം; ഫസ്റ്റ് ക്ലാസ് ഡിന്നർ മെനു ലേലത്തിൽ വിറ്റ തുക ഇതാണ്

Synopsis

ആപ്രിക്കോട്ടുകൾക്കും ഫ്രഞ്ച് ഐസ്‌ക്രീമിനും ഒപ്പം വിളമ്പുന്ന പ്രശസ്തമായ വിക്ടോറിയ പുഡ്ഡിംഗ് മെനുവിൽ ഉണ്ടായിരുന്നു. ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ച് മുങ്ങുന്നതിന് മുമ്പ്, ടൈറ്റാനിക്കിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് വിളമ്പിയ ഭക്ഷണ വിഭവങ്ങളുടെ പട്ടിക.

നൂറ്റിപതിനൊന്ന് വർഷങ്ങൾക്ക് മുൻപ് വടക്കൻ അറ്റ്ലാന്റിക്കിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിലെ ഡിന്നർ മെനു വിറ്റുപോയത് 84.5 ലക്ഷം രൂപയ്ക്ക്. ഇംഗ്ലണ്ടിൽ ലേലത്തിന് വെച്ച ടൈറ്റാനിക്കിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് ഡിന്നർ മെനുവിന് ആവശ്യക്കാർ ഏറെയായിരുന്നു. ഒടുവിൽ 83,000 പൗണ്ടിന് മെനു വിറ്റതായി  യുകെ ആസ്ഥാനമായുള്ള പത്രമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. 

1912 ഏപ്രിൽ 15 ന് പുലർച്ചെയാണ് ടൈറ്റാനിക് കപ്പൽ മുങ്ങുന്നത്. ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ആഡംബര കപ്പലിന്റെ കന്നിയാത്ര ആരംഭിച്ചത്. ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ച് മുങ്ങുന്നതിന് മുമ്പ്, ടൈറ്റാനിക്കിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് വിളമ്പിയ ഭക്ഷണ വിഭവങ്ങളുടെ പട്ടികയാണ് ലേലത്തിൽ വെച്ചത്. ടൈറ്റാനിക്കിലെ അവസാന അത്താഴം എന്നുതന്നെ അതിനെ വിശേഷിപ്പാക്കം എന്ന്ബ്രി ട്ടീഷ് ലേല സ്ഥാപനമായ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലിമിറ്റഡ് പറഞ്ഞു. 

 ALSO READ: പതിവ് തെറ്റിക്കാതെ മുകേഷ് അംബാനിയും നിത അംബാനിയും; സുഹൃത്തുക്കൾക്ക് നൽകിയ ദീപാവലി സമ്മാനം ഇതാ

1912 ഏപ്രിൽ 11-ന് വിളമ്പിയ രുചികരമായ വിഭവങ്ങൾ അതിൽ മെനുവിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. സാൽമൺ, ബീഫ്, സ്ക്വാബ്, താറാവ്, ചിക്കൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പ്രശസ്തമായ വിക്ടോറിയ പുഡ്ഡിംഗ് മെനുവിൽ ഉണ്ടായിരുന്നു. മൈദാ, മുട്ട, ജാം, ബ്രാണ്ടി, ആപ്പിൾ, ചെറി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് ആപ്രിക്കോട്ടുകൾക്കും ഫ്രഞ്ച് ഐസ്‌ക്രീമിനും ഒപ്പം വിളമ്പുന്ന ഗംഭീരമായ മധുരപലഹാരമാണ് വിക്ടോറിയ പുഡ്ഡിംഗ്. 

ടൈറ്റാനിക്കിൽ നിന്നും ലഭിച്ച നിരവധി വസ്തുക്കൾ ഇതിനകം ലേലത്തിന് എത്തിയിട്ടുണ്ട്. ഡെക്ക് ബ്ലാങ്കറ്റ് ഇതിൽ പ്രധാനമായ ഒന്നാണ്. യാത്രക്കാർക്ക് നൽകിയ ഫസ്റ്റ് ക്ലാസ് വൈറ്റ് സ്റ്റാർ ലൈൻ ബ്ലാങ്കറ്റ് 70 ലക്ഷത്തിലധികം രൂപയ്ക്കാണ് വിറ്റഴിഞ്ഞത്. ടൈറ്റാനിക് മെമ്മോറബിലിയയുടെ ലേലത്തിൽ പലപ്പോഴും കപ്പലിൽ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങൾ ഉൾപ്പടെ അതിജീവിച്ചവരുടെ സ്വകാര്യ സ്വത്തുക്കൾ വരെ ഉൾപ്പെടാറുണ്ട്. 

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ