ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ ആര്? അംബാനിയുടെയോ അദാനിയുടെയോ ജീവനക്കാരനല്ല

Published : Nov 23, 2023, 07:17 PM IST
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ ആര്? അംബാനിയുടെയോ അദാനിയുടെയോ ജീവനക്കാരനല്ല

Synopsis

രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഇഒമാരെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതാ

ന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും മുൻനിര കമ്പനികളുടെ സിഇഒമാരുമായി നമുക്കെല്ലാം സുപരിചിതരാണ്. ഇന്ത്യയുടെ ടാറ്റ, അംബാനി, അദാനി എന്നിവരൊക്കെയാണെങ്കിൽ ആഗോള തലത്തിൽ ഇലോൺ, ജെഫ് ബെസോസ്, എന്നിവരാണ്. ലോകത്തിലെ ഏറ്റവും മികച്ച പോഷ് കമ്പനികളാണിവ. രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഇഒമാരെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതാ

1. തിയറി ഡെലാപോർട്ട് - വിപ്രോ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ വിപ്രോയുടെ മാനേജിംഗ് ഡയറക്ടർ തിയറി ഡെലാപോർട്ടാണ്. 2023 മാർച്ചിൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം ഇദ്ദേഹത്തിന്റെ ആസ്തി 82.4 കോടി രൂപയാണ്. 2022 സാമ്പത്തിക വർഷത്തിൽ അദ്ദേഹത്തിന് ലഭിച്ച ശമ്പളം  79.8 കോടി ആയിരുന്നു. ഇതിൽ 3.3% വർദ്ധനവാണ് ഉണ്ടായത്. 

2. സന്ദീപ് കൽറ - പെർസിസ്റ്റന്റ് സിസ്റ്റംസ്

പെർസിസ്റ്റന്റ് സിസ്റ്റംസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ സന്ദീപ് കൽറ കഴിഞ്ഞ സാമ്പത്തിക വർഷം 61.7 കോടി രൂപ നേടിയിട്ടുണ്ട്. 46.9 കോടി രൂപയായിരുന്ന അദ്ദേഹത്തിന്റെ ശമ്പളം ഏകദേശം 31% വർദ്ധിച്ചു. 

3. നിതിൻ രാകേഷ് - എംഫാസിസ്

ഐടി സേവന ഭീമന്റെ ഹെഡ് നിതിൻ രാകേഷ് ഈ സാമ്പത്തിക വർഷത്തിൽ 59.2 കോടി രൂപ നേടി. രാകേഷിന്റെ ശമ്പളം 2222 ൽ അദ്ദേഹം നേടിയ 35.1 കോടിയായിരുന്നു. ഇതിൽ നിന്ന് ഈ വർഷം 68.4% വർദ്ധിച്ചു.

4. സലിൽ എസ് പരേഖ് - ഇൻഫോസിസ്

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ തലവൻ ഈ സാമ്പത്തിക വർഷത്തിൽ 56.45 കോടി നേടി, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 71 കോടി രൂപ ശമ്പളത്തിൽ നിന്ന് 23% ഇടിവ് രേഖപ്പെടുത്തി. 

5. സഞ്ജയ് നായക് - തേജസ് നെറ്റ്‌വർക്കുകൾ

ടാറ്റ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ തേജസ് നെറ്റ്‌വർക്കിന് നേതൃത്വം നൽകുന്നത് സഞ്ജയ് നായക് ആണ്. നായക് കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം നേടിയത് 52.3 കോടിയാണ്, കഴിഞ്ഞ വർഷം ലഭിച്ച 2.7 കോടി ശമ്പളത്തിൽ നിന്ന് ഈ വർഷം 1858.8% വർധന ഉണ്ടായി. ഈ കാലയളവിൽ അദ്ദേഹം ഉപയോഗിച്ച സ്റ്റോക്ക് ഓപ്ഷനുകളുടെ മൂല്യവും വൻ വർദ്ധനവിൽ ഉൾപ്പെടുന്നു. 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ