Latest Videos

എവിടെയെങ്കിലും ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യല്ലേ..; ഉയർന്ന പലിശ നൽകുന്ന ഈ 5 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ അറിയാം

By Web TeamFirst Published May 7, 2024, 2:06 PM IST
Highlights

ഫിക്സഡ് ഡിപ്പോസിറ്റിന് ഇപ്പോൾ പ്രിയമേറെയാണ് കാരണം ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 

യർന്ന പലിശ നിരക്ക് കാരണം ഫിക്സഡ് ഡിപ്പോസിറ്റിന് ഇപ്പോൾ പ്രിയമേറെയാണ്. ബാങ്കുകൾക്ക് പുറമേ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന  ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളേതെല്ലാമെന്ന് നോക്കാം.

ബജാജ് ഫിൻസെർവ്: 18, 22, 33, 44 മാസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  പ്രതിവർഷം 7.40 ശതമാനം മുതൽ 8.25 ശതമാനം വരെയാണ് ബജാജ് ഫിൻസെർവ് നൽകുന്ന പലിശ നിരക്ക്. 18 മാസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 7.8 ശതമാനമാണ്. 22 മാസത്തേക്ക്  പലിശ നിരക്ക് 7.9 ശതമാനവും   33 മാസത്തെ എഫ്ഡിയിൽ  8.10 ശതമാനം പലിശയും ലഭിക്കും  . 44 മാസത്തെ എഫ്ഡിക്ക്  പരമാവധി പലിശയായ 8.25 ശതമാനം ലഭിക്കും  

മുത്തൂറ്റ് ക്യാപിറ്റൽ:  പ്രതിവർഷം 7.45 മുതൽ 8.5 ശതമാനം വരെ മുത്തൂറ്റ് ക്യാപിറ്റൽ പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തേക്ക് 7.45 ശതമാനമാണ് പലിശനിരക്ക്. 15 മാസത്തേക്ക് 8.5 ശതമാനമായും രണ്ട് വർഷത്തേക്ക് 8 ശതമാനമായും മൂന്ന് വർഷത്തേക്ക് 8.5 ശതമാനമായും അഞ്ച് വർഷത്തേക്ക് 7.5 ശതമാനമായും  പലിശ നിരക്ക് ഉയരും. .

 ശ്രീറാം ഫിനാൻസ്: പ്രതിവർഷം 7.85 മുതൽ 8.8 ശതമാനം വരെ പലിശയാണ് ശ്രീറാം ഫിനാൻസ് വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷത്തെ നിക്ഷേപത്തിന് 7.85 ശതമാനം പലിശ  ലഭിക്കും. രണ്ട് വർഷത്തേക്ക് 8.15 ശതമാനവും 3 വർഷത്തേക്ക്  8.70 ശതമാനവുമാണ് പലിശ. അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് പരമാവധി 8.80 ശതമാനം പലിശ ശ്രീറാം ഫിനാൻസ് വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്ര ഫിനാൻസ്:  7.75 മുതൽ 8.05 ശതമാനം വരെ പലിശയാണ് മഹീന്ദ്ര ഫിനാൻസ് നൽകുന്നത്. 15 മാസത്തെ കാലാവധിയിൽ 7.75 ശതമാനവും 30 മാസത്തേക്ക് 7.9 ശതമാനവും ആണ് പലിശ നിരക്ക്. 42 മാസത്തേക്ക് 8.05 ശതമാനം പലിശ ലഭിക്കും 

ഐസിഐസിഐ ഹോം ഫിനാൻസ്: ഈ എൻബിഎഫ്‌സി 7.25 മുതൽ 7.65 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 12 മുതൽ 24 മാസം വരെയുള്ള സ്ഥിരനിക്ഷേപത്തിന് 7.25 ശതമാനമാണ് പലിശ. 24 മുതൽ 36 മാസം വരെയുള്ള കാലയളവിൽ ഇത് 7.55 ശതമാനമായി ഉയരും.

നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. 

tags
click me!