കേന്ദ്ര ബജറ്റ്: ഇ-കൊമേഴ്‌സ് പ്രോത്സാഹനം ലക്ഷ്യമിട്ടുളള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന

Web Desk   | Asianet News
Published : Jan 27, 2021, 06:39 PM ISTUpdated : Jan 27, 2021, 06:44 PM IST
കേന്ദ്ര ബജറ്റ്: ഇ-കൊമേഴ്‌സ് പ്രോത്സാഹനം ലക്ഷ്യമിട്ടുളള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന

Synopsis

ഇ പ്ലാറ്റ്ഫോം വഴി ഗണ്യമായ അളവിൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതിയും രാജ്യത്ത് നിന്ന് കയറ്റുമതിയും ചെയ്യപ്പെടുന്നുണ്ട്. 

ദില്ലി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ, അതിവേഗം വളരുന്ന ഇ-കൊമേഴ്സ് വിഭാഗത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായുളള പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് സൂചന. ഇ-കൊമേഴ്‌സ് ഇറക്കുമതിക്കും കയറ്റുമതിക്കും ബൾക്ക് ക്ലിയറൻസ് സൗകര്യം വിപുലീകരിക്കുക തുടങ്ങിയ നടപടികൾ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇ പ്ലാറ്റ്ഫോം വഴി ഗണ്യമായ അളവിൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതിയും രാജ്യത്ത് നിന്ന് കയറ്റുമതിയും ചെയ്യപ്പെടുന്നുണ്ട്. അതിനാൽ നിയന്ത്രണവും സൗകര്യവും തമ്മിൽ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതിന്റെ ആവശ്യകത വലുതാണെന്നും ഈ രം​ഗത്തെ വിദ​ഗ്ധർ പറയുന്നു. 

നിലവിൽ, ഇറക്കുമതിക്കാരും കയറ്റുമതിക്കാരും ഓരോ പാക്കേജിനും വ്യക്തിഗത / പ്രത്യേക ക്ലിയറൻസ് രേഖകൾ ഇന്ത്യൻ കസ്റ്റംസ് വകുപ്പിന് സമർപ്പിക്കേണ്ടതുണ്ട്, ഇത് വ്യാപാരികൾക്ക് ഇ-കൊമേഴ്സ് വഴി ബിസിനസ്സ് നടത്തുന്നതിന്റെ ചെലവ് വർദ്ധിപ്പിക്കുന്നു. ഇ-കൊമേഴ്സ് മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ, ഇ-കൊമേഴ്സ് ഇറക്കുമതിയും കയറ്റുമതിയും വൻതോതിൽ ക്ലിയറൻസ് ചെയ്യാനുള്ള സൗകര്യം ആവശ്യമാണെന്നും ഈ മേഖലയിലുളളവർ ആവശ്യപ്പെ‌ടുന്നു. 

ഇ- കൊമേഴ്സ് രം​ഗത്തെ കയറ്റുമതി പ്രക്രിയകൾ ലഘൂകരിക്കുന്നത് രാജ്യത്തിന് പുറത്തേക്കുളള കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് കൂടുതൽ സഹായിക്കും.

"ബൾക്ക് ക്ലിയറൻസിന്റെ സൗകര്യം വിപുലീകരിക്കുന്നത് നല്ലതാണ്. ആഗോളതലത്തിൽ ഈ സൗകര്യം ഉണ്ട്. ഇടപാട് ചെലവ് കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ഇത് അനുവദിക്കുകയാണെങ്കിൽ, അത് ഇ-കൊമേഴ് സ് വ്യാപാരത്തിന് വളരെയധികം ഗുണം ചെയ്യും, "ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ അജയ് സഹായ് ബിസിനസ് സ്റ്റാർഡേർഡിനോട് പറഞ്ഞു.

PREV
click me!

Recommended Stories

ഒടിടിയിൽ നടക്കുന്നത് വമ്പൻ നിയമയുദ്ധം! കാരണം ഷാരൂഖ് ഖാന്റേയും അമിതാഭ് ബച്ചന്റെയും ചിത്രങ്ങൾ, ജിയോസ്റ്റാറും സീ എന്റർടൈൻമെന്റും നേർക്കുനേർ
വിദേശികളുടെ ഗ്ലാസിലും ഇനി 'ഇന്ത്യന്‍ ടച്ച്'; ആഗോള വിപണി കീഴടക്കാന്‍ ഈ പ്രമുഖ ഇന്ത്യന്‍ ബിയര്‍ ബ്രാന്‍ഡുകള്‍