ആർബിഐ കേന്ദ്ര ബോർഡ് യോ​ഗത്തിൽ നിർമല സീതാരാമൻ പങ്കെടുക്കും; ധനക്കമ്മിയിൽ വൻ വർധനയ്ക്ക് സാധ്യത

By Web TeamFirst Published Feb 14, 2021, 4:34 PM IST
Highlights

അടുത്ത 2021-22 സാമ്പത്തിക വർഷത്തിൽ കമ്മി ജിഡിപിയുടെ 6.8 ശതമാനമായി കണക്കാക്കപ്പെടുന്നു. 

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കേന്ദ്ര ബോർഡിന്റെ ബജറ്റിന് ശേഷമുള്ള യോഗത്തെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച അഭിസംബോധന ചെയ്യും. 2021-22 കേന്ദ്ര ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങളുടെ നടപ്പാക്കൽ പ്രസം​ഗത്തിൽ മുഖ്യ വിഷയമായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ. 

2021-122 ലെ കേന്ദ്ര ബജറ്റിൽ രാജ്യത്തിന് സ്വയം പര്യാപ്തത എന്ന ലക്ഷ്യം നേടിയെടുക്കാനായുളള സമയപരിധി നിശ്ചയിച്ചിട്ടുളളതായി ധനമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ധനക്കമ്മിയിൽ വലിയ വർധന ഉണ്ടായതായാണ് സർക്കാർ കണക്കാക്കുന്നത്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 9.5 ശതമാനമായി ധനക്കമ്മി വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. 

അടുത്ത 2021-22 സാമ്പത്തിക വർഷത്തിൽ കമ്മി ജിഡിപിയുടെ 6.8 ശതമാനമായി കണക്കാക്കപ്പെടുന്നു, ഇത് 2026 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 4.5 ശതമാനമായി കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. 

click me!