വൊഡഫോൺ -ഐഡിയ ലൈസൻസ് ഫീ തുക പലിശ സഹിതം അടയ്ക്കും

Web Desk   | Asianet News
Published : Apr 13, 2021, 05:47 PM ISTUpdated : Apr 13, 2021, 05:53 PM IST
വൊഡഫോൺ -ഐഡിയ ലൈസൻസ് ഫീ തുക പലിശ സഹിതം അടയ്ക്കും

Synopsis

സാധാരണ ഓരോ പാദവാർഷിക കാലവും കഴിഞ്ഞാൽ തൊട്ടടുത്ത മാസത്തിലെ 15ാം ദിവസമാണ് തുക അടയ്ക്കേണ്ടത്. 

ദില്ലി: ലൈസൻസ് ഫീ ഇനത്തിലെ അവശേഷിക്കുന്ന തുക ഏപ്രിൽ 15 നകം പലിശ സഹിതം അടയ്ക്കുമെന്ന് വൊഡഫോൺ -ഐഡിയ. ഏഴ് സർക്കിളുകളിൽ ലൈസൻസ് ഫീ അടയ്ക്കാതിരുന്നതിന് ടെലികോം വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കമ്പനി പണം അടയ്ക്കാമെന്ന് സമ്മതിച്ചത്.

സാധാരണ ഓരോ പാദവാർഷിക കാലവും കഴിഞ്ഞാൽ തൊട്ടടുത്ത മാസത്തിലെ 15ാം ദിവസമാണ് തുക അടയ്ക്കേണ്ടത്. മാർച്ചിൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ മാർച്ച് 25നാണ് തുക അടയ്ക്കേണ്ടത്. പലിശ സഹിതം ഏപ്രിൽ 15 ന് മുൻപും അടയ്ക്കാം.

കഴിഞ്ഞ ആഴ്ചയാണ് ടെലികോം മന്ത്രാലയം രാജ്യത്തെ മുൻനിര കമ്പനിയായ വൊഡഫോൺ ഐഡിയക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ലൈസൻസ് എഗ്രിമെന്റിലെ വിവിധ നിബന്ധനകൾ ഉന്നയിച്ച് നടപടിയെടുക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പണം അടച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമായിരുന്നു. അപ്പോഴാണ് തുക പലിശ സഹിതം അടയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കിയത്.

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?