ഫോം 16 ഇല്ലെങ്കിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം; പോംവഴികളിതാ...

Published : Jun 02, 2025, 04:33 PM ISTUpdated : Jun 02, 2025, 04:41 PM IST
ഫോം 16 ഇല്ലെങ്കിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം; പോംവഴികളിതാ...

Synopsis

ഫോം 16 ഇല്ലാതെ ഐടിആര്‍ ഫയല്‍ ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍, തെറ്റുകള്‍ ഒഴിവാക്കാന്‍ കൃത്യമായ കണക്കുകൂട്ടലുകള്‍ ആവശ്യമാണ്.

ദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 15 വരെ നീട്ടിയിരിക്കുകയാണ്. നേരത്തെ ജൂലൈ 31 ആയിരുന്നു ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി. സാധാരണയായി, ശമ്പള വരുമാനക്കാര്‍ക്ക് ഫോം 16 ലഭിക്കാന്‍ ജൂണ്‍ പകുതി വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാല്‍, ഫോം 16 ലഭിക്കാന്‍ വൈകിയാലും അല്ലെങ്കില്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലും ഐടിആര്‍  ഫയല്‍ ചെയ്യാന്‍ സാധിക്കുമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

എന്താണ് ഫോം 16?

ശമ്പള വരുമാനക്കാര്‍ക്ക് തൊഴിലുടമ നല്‍കുന്ന ഒരു പ്രധാന രേഖയാണ് ഫോം 16. ഒരു സാമ്പത്തിക വര്‍ഷത്തിലെ ശമ്പളം, ടിഡിഎസ്, എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. തൊഴിലുടമ ടിഡിഎസ് കുറയ്ക്കുകയും അത് ആദായ നികുതി വകുപ്പില്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഇത് ഉറപ്പാക്കുന്നു. ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ എല്ലാ തൊഴിലുടമകളില്‍ നിന്നും ഈ ഫോം ശേഖരിക്കേണ്ടതുണ്ട്.

ഫോം 16-ന് രണ്ട് ഭാഗങ്ങളുണ്ട്:

ഭാഗം 1: ഓരോ പാദത്തിലും തൊഴിലുടമ കുറയ്ക്കുകയും നിക്ഷേപിക്കുകയും ചെയ്ത നികുതി വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജീവനക്കാരന്റെ പേര്, വിലാസം, പാന്‍ എന്നിവയും ഇതില്‍ ഉണ്ടാകും.

ഭാഗം 2: ജീവനക്കാരന്റെ ശമ്പളത്തിന്റെയും കിഴിവുകളുടെയും വിശദമായ വിവരങ്ങള്‍ നല്‍കുന്നു. 

ഫോം 16 ഇല്ലാതെ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍:
ഫോം 16 ലഭിക്കാന്‍ കാത്തുനില്‍ക്കാതെ തന്നെ ഐടിആര്‍  ഫയല്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന ചില പ്രധാന രേഖകള്‍ താഴെ പറയുന്നവയാണ്:

സാലറി സ്ലിപ്പുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും: നിങ്ങളുടെ വരുമാനം കണക്കാക്കാന്‍ സാലറി സ്ലിപ്പുകള്‍ ഉപയോഗിക്കാം. മറ്റ് വരുമാന സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനവും ഇതില്‍ ഉള്‍പ്പെടുത്തണം. ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ വരുമാനവും നികുതി കിഴിവുകളും ട്രാക്ക് ചെയ്യാന്‍ സഹായിക്കും.

ഫോം 26എഎസ്: ആദായ നികുതി ഇ-ഫയലിംഗ് പോര്‍ട്ടലില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം. ടിഡിഎസ്  വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ ഇത് സഹായിക്കും.

 എഐഎസ് : നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ എഐഎസില്‍ ലഭ്യമാണ്.

വീട്ടുവാടകയുടെ തെളിവുകള്‍  & ലീവ് ട്രാവല്‍ അലവന്‍സ് : ഈ കിഴിവുകള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ അവയുടെ തെളിവുകള്‍ ആവശ്യമാണ്.

ബാങ്കുകളില്‍ നിന്നുള്ള ടിഡിഎസ് സര്‍ട്ടിഫിക്കറ്റ്: എഫ്ഡികളില്‍ നിന്നുള്ള പലിശ വരുമാനത്തിന് ടിഡിഎസ് കുറച്ചിട്ടുണ്ടെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

ഭവന, വിദ്യാഭ്യാസ വായ്പ പേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍: ഈ വായ്പകളുടെ പലിശയ്ക്കും മുതലിനും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാന്‍ ഇത് ആവശ്യമാണ്.

നിക്ഷേപ തെളിവുകള്‍ : നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്‍ (ഉദാഹരണത്തിന്, പിപിഎഫ്, ഇഎല്‍എസ്എസ്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം) ഉണ്ടെങ്കില്‍ അവയുടെ തെളിവുകള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഫോം 16 ഇല്ലാതെ ഐടിആര്‍ ഫയല്‍ ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍, തെറ്റുകള്‍ ഒഴിവാക്കാന്‍ കൃത്യമായ കണക്കുകൂട്ടലുകള്‍ ആവശ്യമാണ്. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് നിങ്ങളുടെ മൊത്തം നികുതി വിധേയമായ വരുമാനം, അടച്ച നികുതി, കിഴിവുകള്‍ എന്നിവയെക്കുറിച്ചുള്ള എല്ലാ കണക്കുകൂട്ടലുകളും നടത്തുന്നത് നല്ലതാണ്.

എല്ലാ വിവരങ്ങളും ഫോം 26എസ്, എഐഎസ് എന്നിവയുമായി ഒത്തുനോക്കി ഉറപ്പുവരുത്തുന്നത് തെറ്റുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍
ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്; ദില്ലി - തിരുവനന്തപുരം ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നു!