സ്മാർട്ട്ഫോൺ വേണ്ട, പിഎഫ് ബാലൻസ് അറിയാൻ എളുപ്പവഴി ഇതാ

Published : Apr 22, 2024, 07:45 PM ISTUpdated : Apr 23, 2024, 11:48 AM IST
സ്മാർട്ട്ഫോൺ വേണ്ട, പിഎഫ് ബാലൻസ് അറിയാൻ എളുപ്പവഴി ഇതാ

Synopsis

പലിശ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ, അത് വ്യക്തിയുടെ പിഎഫ് അക്കൗണ്ടിൽ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്. ഈ അവസരത്തിൽ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കും?

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ)  പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകളിലേക്ക് പലിശ ചേർക്കുന്നത് എങ്ങനെ അറിയും? അതിന് അക്കൗണ്ട് ബാലൻസ് പരിശോധിക്കുക തന്നെ വേണം.. എല്ലാ വർഷവും ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ധനമന്ത്രാലയവുമായി കൂടിയാലോചിച്ചാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്. 

പലിശ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ, അത് വ്യക്തിയുടെ പിഎഫ് അക്കൗണ്ടിൽ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്. ഈ അവസരത്തിൽ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കും? ടെക്‌സ്‌റ്റ് മെസേജ്, മിസ്‌ഡ് കോൾ, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്‌സൈറ്റ് എന്നിവ വഴി വിവിധ രീതിയിൽ ബാലൻസ് പരിശോധിക്കാം

എസ്എംഎസ് വഴി പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

ഘട്ടം - 1 7738299899 എന്ന നമ്പറിലേക്ക് 'EPFOHO UAN ENG' എന്ന സന്ദേശം അയയ്‌ക്കുക.  സന്ദേശത്തിന്റെ അവസാന മൂന്ന് അക്കങ്ങൾ നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയെ സൂചിപ്പിക്കുന്നു. ഇവിടെ ENG എന്നാൽ ഇംഗ്ലീഷ് എന്നാണ് അർത്ഥമാക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, പഞ്ചാബി, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിങ്ങനെ മൊത്തം 10 ഭാഷകളിൽ നിന്ന് സ്വന്തം ഭാഷ തിരഞ്ഞെടുക്കാം

ഘട്ടം - 2 നിങ്ങളുടെ മൊബൈൽ നമ്പർ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിൽ (UAN) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ഘട്ടം - 3 ഇപിഎഫ്ഒ ​​നിങ്ങളുടെ ബാലൻസ് വിശദാംശങ്ങൾ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് സന്ദേശം വഴി അയയ്ക്കും. 

ഇപിഎഫ്ഒ ഈ അടുത്തിടെ പലിശ നിരക്കുകളിൽ ബേദഗതി വരുത്തിയിരുന്നു. പണം ക്രെഡിറ്റ് ആകുന്നത് പരിശോധിക്കാൻ ഉപയോക്താക്കൾക്ക് വിവിധ മാർഗം ഉപയോഗിക്കാം 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി