ക്രെഡിറ്റ് കാ‍ർഡ് എടുത്തിട്ട് ഉപയോ​ഗിക്കാത്തവരാണോ? ചെയ്തത് വലിയ അബദ്ധം, തിരിച്ചടികൾ ഇവയാണ്

Published : Feb 17, 2025, 04:15 PM IST
ക്രെഡിറ്റ് കാ‍ർഡ് എടുത്തിട്ട് ഉപയോ​ഗിക്കാത്തവരാണോ? ചെയ്തത് വലിയ അബദ്ധം, തിരിച്ചടികൾ ഇവയാണ്

Synopsis

ആവശ്യമില്ലാതെ ക്രെഡിറ്റ് കാ‍ർഡ് എടുത്ത് അത് ഉപയോ​ഗിക്കാതിരുന്നാൽ നിരവധി പ്രാത്യാഘാതങ്ങൾ ഉണ്ടായേക്കാം.

ക്രെഡിറ്റ് കാ‍ർഡിന് വലിയ ജനപ്രീതിയുണ്ട്. ആവശ്യമുണ്ടായിട്ടും ഇല്ലാതെയും ക്രെഡിറ്റ് കാർഡ് എടുക്കുന്നവർ നിരവധിയാണ്. ഇങ്ങനെ ആവശ്യമില്ലാതെ ക്രെഡിറ്റ് കാ‍ർഡ് എടുത്ത് അത് ഉപയോ​ഗിക്കാതിരുന്നാൽ നിരവധി പ്രാത്യാഘാതങ്ങൾ ഉണ്ടായേക്കാം. പ്രധാനമായും സിബിൽ സ്കോർ കുറഞ്ഞേക്കാം. ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കാതിരിക്കുന്ന  ഉടമകൾ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്. 

പ്രവർത്തനരഹിതമാകും:  ഒരു ക്രെഡിറ്റ് കാ‍ർഡ് ഒരു നിശ്ചിത കാലത്തേക്ക് ഉപയോ​ഗിക്കുന്നില്ല എന്നാണെങ്കിൽ അത് പ്രവർത്തനരഹിതമാകും. പൊതുവിൽ ക്രെഡിറ്റ് കാർഡ് കമ്പനികളുടെ ഈ കാലാവധി ആറ് മാസം മുതൽ ഒരു വർഷം വരെയാണ്. ഓരോ കമ്പനികളെ അനുസരിച്ച് ഈ കാലയളവ് വ്യത്യാസപ്പെടാം. ക്രെഡിറ്റ് കാ‍ർഡ് പ്രവ‍ർത്തന രഹിതമാക്കുന്നതിന് മുൻപ് ക്രെഡിറ്റ് കാ‍ർഡ് കമ്പനി കാർഡ് ഉടമയെ അറിയിക്കും. ഇത് എന്തിനാണെന്നാൽ ക്രെഡിര്റ് കാർഡ് ഉടമയ്ക്ക് കാർഡ് വീണ്ടും സജീവമാക്കുന്നതിന് വേണ്ടി ഒരു അവസരം കൂടി നൽകുകയാണ്. 

ക്രെഡിറ്റ് സ്‌കോർ കുറയും:  ക്രെഡിറ്റ് കാർഡ് എടുത്തിട്ട് അത് ഉപയോ​ഗിക്കാതെ പ്രവർത്ത്നരഹിതമാകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുകയാണെങ്കിൽ ക്രെഡിറ്റ് സ്കോറിനെ ഇത് ബാധിക്കും. ക്രെഡിറ്റ് കാർഡ് അക്കൗണ്ട്  ക്ലോസ് ചെയ്താലും അത് നിങ്ങളുടെ ക്രെെഡിറ്റ് സ്കോർ കുറയാൻ കാരണമാക്കും. 

റിവാർഡ‍ുകൾ നഷ്ടമാകും:  ക്രെഡിറ്റ് കാ‍ർഡ് കമ്പനികൾ കാർഡ് ഉടമകൾക്ക് നിരവധി ഓഫറുകളും റിവാർഡുകളും വാ​ഗ്ദാനം ചെയ്യുന്നുണ്ടാകും. കാർഡ് ഉപയോ​ഗിക്കാതിരുന്നാൽ ഈ റുവാർഡുകളെല്ലാം നഷ്ടമാകും. മാത്രമല്ല, കാർഡ് വളരെക്കാലം നിഷ്‌ക്രിയമായി തുടരുകയാണെങ്കിൽ, നേടിയ റിവാർഡുകൾ കാലഹരണപ്പെട്ടേക്കാം. 

ക്രെഡിറ്റ് കാർഡ് പ്രവർത്തനരഹിതമായാൽ എന്തുചെയ്യും? 

ക്രെഡിറ്റ് കാർഡുകൾ കൃത്യമായ ഇടവേളകളിൽ ഉപയോ​ഗിക്കാൻ ശ്രമിക്കുക:  ഒരു ചെറിയ ഇടപാടെങ്കിലും നടത്തി ക്രെഡിറ്റ് കാർഡ് കൃത്യമായ ഇടവേളകളിൽ ഉപയോ​ഗിക്കുക. ഏതാനും മാസങ്ങൾ കൂടുമ്പോൾ ഉപയോ​ഗിക്കുന്നതയിരിക്കും നല്ലത്. 

ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റ് പരിശോധന: ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റ് പതിവായി പരിശോധിക്കുക. ഇത് ക്രെഡിറ്റ് കാര്ഡ‍് കമ്പനികളിൽ നിന്നഉള്ള അറിയിപ്പുകൾ വിട്ടുപോകാതെ ശ്രദ്ധിക്കാൻ സഹായിക്കും. 

ബാങ്കുമായി ബന്ധപ്പെടുക: ‌നിങ്ങൾ താൽപര്യമില്ലാതെയാണ് ക്രെഡിറ്റ് കാർഡ് എടുത്തതെങ്കിൽ അതായത് നിങ്ങൾക്ക് ആവശ്യമില്ലാത്ത ഒരു ക്രെഡിറ്റ് കാർഡ് ആണ് നിങ്ങളുടെ പേരിൽ ഉള്ളതെങ്കിൽ അത് ബാങ്കിനെ ബന്ധപ്പെട്ട് അവസാനിപ്പിക്കാവുന്നതാണ്. 

കാർഡ് സജീവമാക്കാം: കാർഡ് പ്രവർത്തനരഹിതമാണെന്ന് ഉറപ്പായാൽ അത് വീണ്ടും സജീവമാക്കാൻ കഴിയും ഇതിനായി ബാങ്കിനെ സമീപിക്കാവുന്നതാണ്. 

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം