ഒരു മിസ്സ്ഡ് കോൾ മതി പിഎഫ് ബാലൻസ് അറിയാൻ; നിക്ഷേപകർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Published : Feb 26, 2025, 05:17 PM IST
ഒരു മിസ്സ്ഡ് കോൾ മതി പിഎഫ് ബാലൻസ് അറിയാൻ; നിക്ഷേപകർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Synopsis

പിഎഫ് ബാലൻസ് ഓൺലൈനിലും ഓഫ്‌ലൈനിലും പരിശോധിക്കുന്നതിനുള്ള  മാർഗങ്ങൾ നിലവിലുണ്ട്. ഒരു മിസ്സ്ഡ് കോൾ ഉണ്ടെങ്കിൽ ബാലസ് പരിശോധിക്കാനുള്ള വഴിയുണ്ട്.

പ്രോവിഡന്റ് ഫണ്ട് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ്.vശമ്പള വരുമാനക്കാരുടെ ആശ്വാസം കൂടിയാണ് ഈ നിക്ഷേപപദ്ധതി. പിഎഫ് അക്കൗണ്ടിൽ എത്ര ബാലൻസ് ഉണ്ടെന്ന് എങ്ങനെ അറിയും? പിഎഫ് ബാലൻസ് ഓൺലൈനിലും ഓഫ്‌ലൈനിലും പരിശോധിക്കുന്നതിനുള്ള  മാർഗങ്ങൾ നിലവിലുണ്ട്. ഒരു മിസ്സ്ഡ് കോൾ ഉണ്ടെങ്കിൽ ബാലസ് പരിശോധിക്കാനുള്ള വഴിയുണ്ട്. എങ്ങനെ ബാലൻസ് പരിശോധിക്കാം എന്നറിയാം  

മിസ്‌ഡ് കോൾ: യുഎഎൻ (യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ) പോർട്ടലിൽ നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുകയും ആക്‌റ്റിവേറ്റ് ചെയ്യുകയും ഒപ്പം യുഎഎൻ-നായി കെവൈസി പൂർത്തിയാക്കിയിട്ടുമുണ്ടെങ്കിൽ, ഒരു മിസ്‌ഡ് കോൾ നൽകി ഇപിഎഫ് ബാലൻസ് പരിശോധിക്കാം. യുഎഎൻ-ൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-22901406 എന്ന് ഡയൽ ചെയ്യുക. ബാലൻസ് വിവരങ്ങൾ അറിയാം. 

എസ്എംഎസ്: എസ്എംഎസ് അയച്ചുകൊണ്ടും നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാം. EPFOHO UAN ENG എന്ന  സന്ദേശം അയയ്‌ക്കുക, അതിൽ  യുഎഎൻ നിങ്ങളുടെ സ്വകാര്യ യുഎഎൻ ആണ്, ENG എന്നത് നിങ്ങൾക്ക് ആവശ്യമുള്ള  ഭാഷയുടെ ആദ്യത്തെ മൂന്ന് പ്രതീകങ്ങളാണ്. 7738299899 എന്ന നമ്പറിലേക്ക് ഈ സന്ദേശം അയയ്‌ക്കുക, നിങ്ങളുടെ പിഎഫ് ബാലൻസ് വിശദാംശങ്ങൾ അടങ്ങിയ സന്ദേശം നിങ്ങൾക്ക് ലഭിക്കും.

ഇപിഎഫ്ഒ ഓൺലൈൻ പോർട്ടൽ:  ഇപിഎഫ്ഒ ഓൺലൈൻ പോർട്ടൽ മുഖേനയും ബാലൻസ് ചെക്ക് ചെയ്യാം. ഇതിനായി ഇപിഎഫ്ഒ വെബ്‌സൈറ്റ് സന്ദർശിച്ച് 'ഞങ്ങളുടെ സേവനങ്ങൾ' എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത്, ഫോർ എംപ്ലോയീസ് എന്നതിൽ നിന്നും' 'സർവീസസ് ക്ലിക്ക് ചെയ്ത് 'മെമ്പർ പാസ്‌ബുക്ക്' ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ പാസ്‌ബുക്ക് കാണുന്നതിന്, നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ് എന്നിവ നൽകുക. ഈ സേവനങ്ങൾ  ലഭ്യമാകുന്നതിനായി  തൊഴിൽ ദാതാവ് നിങ്ങളുടെ യുഎഎൻ പരിശോധിച്ചുറപ്പിക്കുകയും ആക്ടിവേറ്റ് ചെയ്യുകയും വേണം.
 

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ