വർക് ഫ്രം ഹോം സംസ്‌കാരം മഹാമാരിക്ക് ശേഷവും തുടരുമെന്ന് ബിൽ ഗേറ്റ്സ്

By Web TeamFirst Published Sep 24, 2020, 7:41 AM IST
Highlights

"വർക് ഫ്രം ഹോം രീതി വളരെ ഫലപ്രദമായാണ് പോകുന്നതെന്നത് ആശ്ചര്യയകരമാണ്. ഇത് തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്" 

മുംബൈ: കൊവിഡ് മഹാമാരിയെ തുടർന്ന് ഉടലെടുത്ത വർക് ഫ്രം ഹോം സംസ്കാരം തുടരുമെന്ന് ബിൽ ഗേറ്റ്സ്. ഇത് വളരെ ഫലപ്രദമായെന്നാണ് പല കമ്പനികളും നോക്കിക്കാണുന്നത്. അതിനാൽ തന്നെ മഹാമാരിക്ക് ശേഷവും ഇത് തുടരാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡിനെ തുടർന്ന് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും ഇപ്പോഴും കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുണ്ട്. അതിനാൽ തന്നെ കമ്പനികളെല്ലാം ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ട സാഹചര്യമാണ്. "വർക് ഫ്രം ഹോം രീതി വളരെ ഫലപ്രദമായാണ് പോകുന്നതെന്നത് ആശ്ചര്യയകരമാണ്. ഇത് തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്," ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഈ വർഷം താൻ ജോലിയുടെ ഭാഗമായി യാത്ര ചെയ്തിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പല കാര്യങ്ങളും ചെയ്യാൻ ഈ സമയം ഉപയോഗിച്ചു. അത് കണ്ണ് തുറപ്പിക്കുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വർക്ക് ഫ്രം ഹോമിന് ദോഷവശങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ സംബന്ധിച്ച് പറയുകയാണെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ മറ്റ് പല കാര്യങ്ങളിലും ശ്രദ്ധ തിരിക്കേണ്ടി വരും. കുട്ടികളുണ്ടെങ്കിൽ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ നിർബന്ധിതരാവും. അത് ജോലിക്ക് അത്ര ഗുണകരമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

click me!