നിത അംബാനി കുടിക്കുന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ വെള്ളമോ? വില അമ്പരപ്പിക്കുന്നത്

Published : Jun 11, 2024, 01:41 PM ISTUpdated : Jun 11, 2024, 03:30 PM IST
നിത അംബാനി കുടിക്കുന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ വെള്ളമോ? വില അമ്പരപ്പിക്കുന്നത്

Synopsis

കണ്ണഞ്ചിപ്പിക്കുന്ന കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന നിത അംബാനിയുടെ ഒരു ചിത്രം വൈറലായിരുന്നു, അത് സാധാരണ ഒരു കുപ്പി ആയിരുന്നില്ല എന്നതാണ് അതിന്റെ പ്രത്യേകത. 

അംബാനികുടുംബം ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിൽ ഒന്നാണ്. ആഡംബരത്തിന്റെ കാര്യത്തിൽ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട് ഇവർ. ഈ അടുത്താണ് മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ രണ്ടാം പ്രീ വെഡിങ് പാർട്ടി അത്യാഡംബരപൂർവ്വം നടന്നത്. ഇറ്റലിയിൽ നിന്നും ഫ്രാൻസിലേക്കുള്ള ക്രൂയിസ് യാത്രയാണ് അംബാനി അതിഥികൾക്ക് നൽകിയത്.

ആഡംബരം കാണിക്കാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ വ്യാജ പ്രചാരണങ്ങൾക്കും അംബാനി കുടുംബത്തിലുള്ളവർ ഇരയാകാറുണ്ട്. അങ്ങനെയുള്ള ഒന്നായിരുന്നു നിത അംബാനി കുടിക്കുന്ന വെള്ളത്തെ കുറിച്ചുള്ള വാർത്തകൾ. കണ്ണഞ്ചിപ്പിക്കുന്ന കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന നിത അംബാനിയുടെ ഒരു ചിത്രം വൈറലായിരുന്നു, അത് സാധാരണ ഒരു കുപ്പി ആയിരുന്നില്ല എന്നതാണ് അതിന്റെ പ്രത്യേകത. 

 'അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി'  എന്ന വെള്ളമാണ് നിത അംബാനി കുടിക്കുന്നതായി പ്രചരിച്ചത്. ആ കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന നിത അംബാനിയുടെ വൈറൽ ഫോട്ടോ വ്യാജമാണ്. വൈറലായ ഫോട്ടോ മോർഫ് ചെയ്തതാണെന്നാണ് റിപ്പോർട്ടുകൾ. എന്താണ് ഈ വെള്ളത്തിന്റെ പ്രത്യേകത? 

"അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ ഒരു മോഡിഗ്ലിയാനി ലോകത്തിലെ ഏറ്റവും ചെലവേറിയ വെള്ളത്തിൽ ഒന്നാണ്. , ഒരു കുപ്പിയുടെ വില ഏകദേശം 50 ലക്ഷം രൂപയാണ്.  സമാനതകളില്ലാത്ത ആഡംബര പദവി ഉയർത്തിക്കാട്ടിക്കൊണ്ട് 2010-ൽ ഇതിന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാർ ഈ വിലയേറിയ വെള്ളം കുടിക്കുന്നതായി റിപ്പോർട്ടുണ്ട്. 

ALSO READ: ഇന്ത്യയിൽ വെള്ളിക്ക് വില ഇത്ര കൂടുന്നത് എന്തുകൊണ്ട്; ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത്

ഇതിന്റെ അമിത വിലയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകം അതിൻ്റെ പാക്കേജിംഗാണ്. ഓരോ 750 മില്ലി കുപ്പിയും 24 കാരറ്റ് സ്വർണ്ണത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, വെള്ളത്തിൽ 5 ഗ്രാം 24 കാരറ്റ് സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഇത് ആദ്മാരമാക്കുന്നത് മാത്രമല്ല, വെള്ളത്തിൻ്റെ ക്ഷാരത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വിലകൂടിയ വാട്ടർ ബോട്ടിൽ നിർമ്മിക്കുന്ന ഫെർണാണ്ടോ അൽതാമിറാനോയാണ് "അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി" യുടെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
വിമാനത്താവളത്തിൽ കാത്തിരുന്ന് മുഷിയേണ്ട, 'എയര്‍പോര്‍ട്ട് ലോഞ്ച്' സൗകര്യം ഫ്രീയായി നൽകുന്ന ക്രെഡിറ്റ് കാ‍ർഡുകൾ