മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുളള വിലക്കയറ്റത്തില്‍ മാറ്റമില്ല

Published : Sep 16, 2019, 03:48 PM ISTUpdated : Sep 16, 2019, 03:50 PM IST
മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുളള വിലക്കയറ്റത്തില്‍ മാറ്റമില്ല

Synopsis

സൗദി അറേബ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണത്തിൽ തടസ്സമുണ്ടായതിനാൽ ഇതിന്‍റെ ആയുസ്സ് ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 

ദില്ലി: ഓഗസ്റ്റിൽ ഇന്ത്യയുടെ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുളള വിലക്കയറ്റം 1.08 ശതമാനമായി മാറ്റമില്ലാതെ തുടരുന്നു. ആഗസ്റ്റിലെ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം പൂജ്യം ശതമാനമായി കുറഞ്ഞു.

പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഗോതമ്പ്, ഇറച്ചി, പാല്‍ എന്നിവയുടെ വിലക്കയറ്റം 1.3 ശതമാനമാണ്. 

ഇന്ധന പണപ്പെരുപ്പവും നെഗറ്റീവ് തലത്തിലേക്ക് നീങ്ങി. സൗദി അറേബ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണത്തിൽ തടസ്സമുണ്ടായതിനാൽ ഇതിന്‍റെ ആയുസ്സ് ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 
 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി