കശ്മീരിലേക്ക് പോയ 10 ബിഎസ്എഫ് ജവാന്മാരെ ട്രെയിനില്‍ നിന്ന് കാണാതായി

Web Desk |  
Published : Jun 28, 2018, 05:40 PM ISTUpdated : Oct 02, 2018, 06:43 AM IST
കശ്മീരിലേക്ക് പോയ 10 ബിഎസ്എഫ് ജവാന്മാരെ ട്രെയിനില്‍ നിന്ന് കാണാതായി

Synopsis

മുഗല്‍സരായിലെ റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ ബിഎസ്എഫ് അധികൃതര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ലക്നൗ: പ്രത്യേക ട്രെയിനില്‍ ജമ്മു കശ്മീരിലേക്ക് പോയ 10 ബിഎസ്എഫ് ജവാന്മാരെ കാണാതായതായി പരാതി. പശ്ചിമബംഗാളിലെ ബര്‍ധമാനും ജാര്‍ഖണ്ഡിലെ ധന്‍ബാദിനും ഇടയ്ക്കാണ് ജവാന്മാരെ കാണാതായതെന്ന് ബിഎസ്എഫ് കമാന്‍ഡര്‍ അറിയിച്ചു. മുഗല്‍സരായിലെ റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ ബിഎസ്എഫ് അധികൃതര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അവധി അറിയിക്കാതെ ജോലിയില്‍ നിന്ന് ജവാന്മാര്‍ വിട്ടുനിന്നു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. 83 പേരാണ് കശ്മീരിലെ സാംബ സെക്ടറിലേക്ക് ട്രെയിനില്‍ പോയിരുന്നത്. മുഗള്‍സരായ് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജവാന്മാരുടെ കണക്കെടുത്തു. അപ്പോഴാണ് 10 പേരുടെ കുറവുള്ളതായി കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചതായി റെയില്‍വെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര കുമാര്‍ അറിയിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയെ പുകഴ്ത്തിയതിന് മുതിർന്ന നേതാവിനെ അലവലാതി എന്ന് വിളിച്ച് ജിന്‍റോ ജോൺ; അയ്യർക്ക് വിശ്രമമാകാം എന്ന് യുവനേതാവ്
ട്രംപിന് മേൽ നെതന്യാഹുവിന്‍റെ സമ്മർദം, ഉന്നയിച്ചത് ഒരേയൊരു ആവശ്യം മാത്രം; ഇറാന്‍റെ ആണവ സംവിധാനങ്ങൾ തകർക്കണമെന്ന് ഇസ്രയേൽ