
തിരുപ്പതി: കേരളത്തില്‍ ഇടത്-വലത് പാർട്ടികള്‍ രാമായണ പാരായണത്തിന് കോപ്പുകൂട്ടുമ്പോള്‍ അങ്ങ് തിരുപ്പതിയില്‍ ഭക്തന്മാർ കാണിക്കയർപ്പിച്ചത് 10 കോടി രൂപ. അമേരിക്കയില്‍ താമസിക്കുന്ന ആന്ധ്രക്കാരായ രണ്ട് സംരംഭകർ ചേർന്ന് വെങ്കിടാചലപതിക്ക് 13.5 കോടി രൂപയാണ് കാണിക്കയർപ്പിച്ചത്.
രവി എന്ന ഭക്തന്‍ ഓണ്‍ലൈനായി ഇ.ഹുണ്ടിയിലേക്ക് നല്‍കിയത് 10 കോടി രൂപ. ശ്രീനിവാസ് ഗുട്ടികോണ്ട 3.5 കോടിയുടെ ഡിഡിയാണ് ക്ഷേത്രത്തിലെത്തി കൈമാറിയത്. എന്നാല്‍ ശ്രീനിവാസിന് തന്‍റെ കാണിക്ക് ഏങ്ങനെ ചിലവഴിക്കണമെന്ന നിർദ്ദേശം കൂടി ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ആശുപത്രി, അനാഥാലയം, ഭക്തർക്കുള്ള സൌജന്യ ഭക്ഷണം തുടങ്ങിയവയ്ക്കായി പണം ഉപയോഗിക്കണമെന്നതായിരുന്നു ശ്രീനിവാസിന്‍റെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam