സുരക്ഷാ സേനയുമായുള്ള ഏറ്റമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

By Web DeskFirst Published Mar 2, 2018, 3:50 PM IST
Highlights

മാവോയിസ്റ്റ്  ആക്രമണങ്ങളുടെ സൂത്രധാരനും സി.പി.ഐ (മാവോയിസ്റ്റ്) തെലങ്കാന ഘടകത്തിന്റെ മുതിര്‍ന്ന നേതാവുമായ ജഗന്‍ എന്നറിയിപ്പെടുന്ന ഹരിഭൂഷണും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ 

ഹൈദരാബാദ്: തെലങ്കാന-ഛത്തീസ്‍ഗഢ് അതിര്‍ത്തിയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ്  ആക്രമണങ്ങളുടെ സൂത്രധാരനും സി.പി.ഐ (മാവോയിസ്റ്റ്) തെലങ്കാന ഘടകത്തിന്റെ മുതിര്‍ന്ന നേതാവുമായ ജഗന്‍ എന്നറിയിപ്പെടുന്ന ഹരിഭൂഷണും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ 

തെലങ്കാനയിലെ ചെര്‍ളാ മണ്ഡല്‍ പ്രദേശത്ത് വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മോവോയിസ്റ്റുകളുടെ സാന്നിദ്ധ്യം സംബന്ധിച്ച് വിവരം ലഭിച്ചതോടെ പൊലീസും മറ്റ് ഏജന്‍സികളും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. ഒളിസങ്കേതം കണ്ടെത്തിയതിനെ തുടര്‍ന്ന് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാതെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു സേനാംഗത്തിന് പരിക്കേറ്റു. ഇയാളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി.

എ.കെ 47 ഉള്‍പ്പടെയുള്ള നിരവധി ആയുധങ്ങള്‍ ഏറ്റുമുട്ടല്‍ നടന്നയിടത്തുനിന്ന് സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്.  കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ വനിതകളാണ്. മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. 

click me!