ചോരക്കുഞ്ഞിനെ മോഷ്‌ടിച്ച് വളര്‍ത്തിയ സ്‌ത്രീക്ക് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ശിക്ഷ വിധിച്ചു

By Web DeskFirst Published Aug 15, 2016, 4:47 PM IST
Highlights

വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞിനെ ദക്ഷിണാഫ്രിക്കയിലെ ഗ്രൂഷര്‍ ആശുപത്രിയില്‍ നിന്ന് മോഷ്‌ടിക്കപ്പെടുമ്പോള്‍ അവ‌ള്‍ക്ക് പ്രായം മൂന്ന് ദിവസം മാത്രമായിരുന്നു. അവളെ മോഷ്‌ടിച്ച സത്രീ സെഫാനി എന്ന ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി 19 വര്‍ഷമാണ് വളര്‍ത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂള്‍ കുട്ടിയായി കളിച്ചു നടന്ന അവളോട് രൂപ സാദൃശ്യമുള്ള മറ്റൊരു കുട്ടിയും അതേ സ്കൂളില്‍ ഉണ്ടെന്ന് ചിലര്‍ തിരിച്ചറിഞ്ഞിടത്താണ് കഥയുടെ ട്വിസ്റ്റ്. പിന്നെ കഥയുടെ രണ്ടാം ഭാഗം. കുട്ടികളുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തിയ പോലീസ് അവര്‍ സഹോദരിമാരാണെന്ന് തിരിച്ചറിഞ്ഞു. മോഷണത്തിന്റെ കഥയും പുറത്തായി.

അങ്ങനെ 19 വര്‍ഷത്തിന് ശേഷം ഇരട്ടകളില്‍ ഒരാളെ കാണാതായ അച്ഛനും അമ്മയ്‌ക്കും അവരുടെ മകളെ തിരിച്ചു കിട്ടി. 2015ല്‍ ആയിരുന്നു ഡി.എന്‍.എ ടെസ്റ്റ് നടന്നത്.. കേസ് അവിടെ നിന്ന് കോടതിയിലെത്തി. എന്നാല്‍ വളര്‍ത്തമ്മയ്‌ക്കൊപ്പം ജീവിച്ചാല്‍ മതിയെന്നായിരുന്നു അപ്പോള്‍ സെഫാനിയുടെ നിലപാട്. എന്നാല്‍ 19 വര്‍ഷം കുഞ്ഞിനെ നഷ്‌ടപ്പെട്ട മാതാപിതാക്കളുടെ കാത്തിരിപ്പിന് വലിയ വിലയുണ്ടെന്നായിരുന്നു കോടതിയുടെ അഭിപ്രായം. സെഫാനിയെ മോഷ്‌ടിച്ച കേസില്‍ 10 വര്‍ഷത്തെ ശിക്ഷയാണ് സ്‌ത്രീക്ക് വിധിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ വളര്‍ത്തമ്മയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മകളെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് സെഫാനിയുടെ മാതാപിതാക്കളായ സെലസ്റ്റിയും മോണ്‍ നഴ്‌സും. എന്നാല്‍ സ്വന്തം അച്ഛനും അമ്മയ്‌ക്കും ഒപ്പമല്ല, താന്‍ കാരണം തനിച്ചായ വളര്‍ത്തെച്ചനൊപ്പം ജീവിക്കാനാണ് സെഫാനി നഴ്‌സിന്റെ തീരുമാനം.

 

click me!