
കോഴിക്കോട്: പത്ത് വയസുകാരന്‍ മതപഠന സ്ഥാപനങ്ങളില്‍ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി പരാതി. ഹോസ്റ്റല്‍ വാര്‍ഡനും സീനിയര്‍ വിദ്യര്‍ത്ഥിയും പീഡിപ്പിച്ചതായാണ് പരാതില്‍ പറയുന്നത്.കോഴിക്കോട് മുക്കം, മടവൂര്‍ എന്നിവിടങ്ങളിലെ മതപഠനശാലകളിലാണ് പീഡനം നടന്നത്.കേസില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വര്‍ഷത്തിനിടെയാണ് രണ്ട് മതപഠനശാലകളില്‍ കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനിരയായത്. മുക്കം ദാറുസ്ലാഹില്‍ അറബിക് കൊളെജിലെ സീനിയര്‍ വിദ്യാര്‍ത്ഥി ഇസഹാക്ക്, മടവൂര്‍ സി എം മഖാമിലെ വാര്‍ഡനായിരുന്ന സിദ്ദിഖ് എ്നനിവര്‍ക്കെതിരെയാണ് പീഡനത്തിന് പരാതി നല്‍കിയത്. കേസില്‍ എം കോം വിദ്യാര്‍ത്ഥി ഇസഹാക്കിനെ കൊയിലാണ്ടിയില്‍ നിന്ന് കസ്റ്റഡിയെലെടുത്തു. കുട്ടി ഇയാളെ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിത്.
കഴിഞ്ഞ ആഴ്ച വീട്ടിലെത്തിയ കുട്ടി തിരിച്ച് പഠനത്തിന് പോകാതിരകിക്കുകയും രാത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു തുടുര്‍ന്ന് രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചപ്പോഴാണ് സീനിയര്‍ വിദ്യാര്‍ത്ഥിയും മടവൂരിലെ വാര്‍ഡനും ലൈംഗികമായി നടത്തിയ ക്രൂര പീഠനം പുറത്ത് പറയുന്നത്. മടവൂരില്‍ വാര്‍ഡന്‍ കുട്ടിയെ ലൈഗിംകമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് സ്ഥിരം സംഭവമായിരുന്നു. പേടികാരാണം കുട്ടി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല.രാത്രികാലങ്ങളില്‍ ഉറക്കമില്ലാതായതോടെ കുട്ടി ക്ലാസില്‍ ഉറങ്ങുക പതിവായിരുന്നവെന്ന് അധ്യാപകര്‍ പറഞ്ഞിരുന്നതായും മാതാവ് പറഞ്ഞു.
മിടുക്കനായ കുട്ടി ഭയം മൂലം പഠനത്തില്‍ പിന്നോക്കം പോയി.അഞ്ചാം ക്ലാസില്‍ തുടര്‍ന്ന് അവിടെ പഠിക്കാന്‍ പോകില്ലെന്ന് വാശിപിടിച്ചതൊടെയാണ് മുക്കത്തേക്ക് എത്തുന്നത്.അവിടെയും കുട്ടി നേരിട്ടത് ക്രൂര പീഡനമായിരുന്നു.സീനിയര്‍ വിദ്യാര്‍ത്ഥി രാത്രിയില്‍ മുറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ട് പോയാണ് മാസങ്ങളായി കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്.പലപ്പോഴും ഇയാളെ പേടിച്ച് രാത്രിയില്‍ ഒളിച്ചിരിക്കുക പതിവായിരുന്നു.
വിദേശത്തുള്ള പിതാവിനോടാണ് കുട്ടി സംഭവം ആദ്യം പറഞ്ഞത്.തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.കുട്ടിയുടെ ദേഹത്ത് മുറിപാടുകള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.വൈദ്യപരിശോധനക്ക് ശേഷം കുട്ടിയില്‍ നിന്ന് താമരശ്ശേരി മജിസ്‍ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. കൂട്ടികള്‍ക്കെതിരെയുള്ള ലൈഗിംക അതിക്രമം തടയുന്ന പോസ്കോ നിയമപ്രകരാമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.മുക്കം ,കുന്ദമംഗലം സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.വാര്‍ഡനായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam