കുട്ടിക്കടത്ത്: ആലപ്പുഴ ധന്‍ബാദ് ട്രെയിനില്‍ നിന്നും 108 കുട്ടികളെ രക്ഷപ്പെടുത്തി

Web Desk |  
Published : Jul 14, 2018, 07:20 AM ISTUpdated : Oct 04, 2018, 02:56 PM IST
കുട്ടിക്കടത്ത്: ആലപ്പുഴ ധന്‍ബാദ് ട്രെയിനില്‍ നിന്നും 108 കുട്ടികളെ രക്ഷപ്പെടുത്തി

Synopsis

ബൊ​ക്കാ​റോ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 87 ആ​ണ്‍​കു​ട്ടി​ക​ളെ​യും റാ​ഞ്ചി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 21 കു​ട്ടി​ക​ളെ​യു​മാ​ണ് രക്ഷിച്ചത്

ധ​ൻ​ബാ​ദ്: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നി​ൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച കു​ട്ടി​ക​ളെ ജാ​ർ​ഖ​ണ്ഡി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. ബൊ​ക്കാ​റോ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 87 ആ​ണ്‍​കു​ട്ടി​ക​ളെ​യും റാ​ഞ്ചി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 21 കു​ട്ടി​ക​ളെ​യു​മാ​ണ് പോ​ലീ​സും ശി​ശു​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. 

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലേ​ക്കു​ള്ള ട്രെ​യി​നി​ൽ​നി​ന്ന് 26 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നൂ​റി​ന​ടു​ത്ത് കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തു​ന്ന​ത്. ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​റു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 തെ​ല​ങ്കാ​ന​യി​ലെ ഒ​രു മ​ദ്ര​സ​യി​ലേ​ക്കാ​ണു കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.കു​ട്ടി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും ജ​മാ​ത്ര നാ​രാ​യ​ണ്‍​പു​രി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഇ​വ​രു​ടെ സം​ര​ക്ഷ​ണം ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് കോൺ​ഗ്രസ് വിമതർ; കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ
പ്രിയങ്കാ ​ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ വിവാഹ നിശ്ചയ കഴിഞ്ഞതായി റിപ്പോർട്ട്