പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് കുട്ടികളടക്കം 11 പേര്‍ക്ക് പരിക്ക്

Published : Jul 31, 2016, 08:00 PM ISTUpdated : Oct 05, 2018, 03:46 AM IST
പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് കുട്ടികളടക്കം 11 പേര്‍ക്ക് പരിക്ക്

Synopsis

പാലക്കാട് നിന്നും തോലന്നൂര്‍ക്ക് പോകുന്ന സ്വകാര്യ ബസാണ് കണ്ണാടിയില്‍ വച്ച് മറിഞ്ഞത്. ബസിന്റെ ലീഫ് പൊട്ടിയതായിരുന്നു അപകടകാരണം. തുടര്‍ന്ന് ബസ് തലകുത്തനെ മറിഞ്ഞു. അധികം യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലും കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു സ്‌ത്രീക്ക് തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ക്രെയിന്റെ സഹായത്തോടെയാണ് ബസ് നിവര്‍ത്തിയത്. സ്ഥലത്ത് രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രെയിൻ ഉരസി തെറിച്ചുവീണ് അപകടം: ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു
കനത്ത ചൂട്; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പ്രൊഫഷണല്‍ കോളേജുകള്‍ക്കും ബാധകം