ദുബായില്‍ 12 മണിക്കൂര്‍ സൂപ്പര്‍ സെയില്‍; ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്നു മുതല്‍

Published : Dec 26, 2017, 05:17 PM ISTUpdated : Oct 05, 2018, 03:05 AM IST
ദുബായില്‍ 12 മണിക്കൂര്‍ സൂപ്പര്‍ സെയില്‍; ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്നു മുതല്‍

Synopsis

ദുബായ്: 90 ശതമാനം വരെ വിലക്കിഴിവോടെ 12 മണിക്കൂർ നീളുന്ന  സൂപ്പര്‍ സെയില്‍ ഇന്ന്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് മൂവായിരത്തിലധികം വ്യാപര കേന്ദ്രങ്ങളില്‍ ഇന്ന് രാത്രി സൂപ്പര്‍ സെയില്‍ നടക്കുന്നത്. 200 ദിര്‍ഹത്തില്‍ കൂടുതല്‍ ചിലവഴിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാന കൂപ്പണുകള്‍ ലഭിക്കും. ഇതില്‍ നിന്ന് നറുക്കെടുക്കപ്പെടുന്ന വിജയിക്ക് 50,000 ദിര്‍ഹം വരെ സമ്മാനം ലഭിക്കും. ഇന്ന് അര്‍ദ്ധരാത്രി തന്നെയാണ് നറുക്കെടുപ്പ്.

ഇന്നു മുതല്‍ ജനുവരി 27വരെയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ കാലത്ത് ദുബായിലേക്കു പ്രവഹിക്കും. വ്യാപോരോത്സവത്തിന് പുറമെ വിവിധ കാര്‍ണിവലുകള്‍, ഭക്ഷ്യ മേളകള്‍, ഫാഷന്‍ ഷോ, കരുമരുന്ന പ്രയോഗം, അഡ്വഞ്ചര്‍ വിനോദ പരിപാടികള്‍ തുടങ്ങിയവയുമുണ്ടാകും. ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള മാളുകളില്‍ നിന്ന് 200 ദിര്‍ഹത്തിന്റെ സാധനങ്ങള്‍ വാങ്ങിയാല്‍ സമ്മാന കൂപ്പണ്‍ ലഭിക്കും. ആകെ 7.2 ലക്ഷം ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസുള്‍പ്പെടെ 10 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണുള്ളത്.  ഇന്ത്യ ഉള്‍പ്പെടെ 72 രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടാകും ഇത്തവണ. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കാഴ്ചകള്‍ ഇന്ത്യന്‍ പവലിയനിലുണ്ടാകും. നവംബര്‍ ഒന്നു മുതല്‍ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ ദുബായില്‍ മൂല്യ വര്‍ദ്ധിത നികുതി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ ഇതിന് മുമ്പ് സാധനങ്ങള്‍ വാങ്ങാനുള്ള അവസരം കൂടിയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ജി സുധാകരൻ
മന്ത്രി അബ്‌ദുറഹ്മാൻ സീറ്റ് മാറിയത് താനൂരിലെ ജനങ്ങളെ വെറുപ്പിച്ചത് കൊണ്ടെന്ന് കെഎം ഷാജി; 'പിണറായി വിജയൻ തമിഴ്‌നാട്ടിൽ മത്സരിച്ചാൽ കേരളം രക്ഷപ്പെടും'