വടകരയില്‍ പതിമൂന്നുകാരിയെ അച്ഛന്‍റെ സുഹൃത്ത് പീഡിപ്പിച്ചു

Published : Jul 20, 2017, 08:16 PM ISTUpdated : Oct 05, 2018, 12:01 AM IST
വടകരയില്‍ പതിമൂന്നുകാരിയെ അച്ഛന്‍റെ സുഹൃത്ത് പീഡിപ്പിച്ചു

Synopsis

കോഴിക്കോട്: വടകരയില്‍ 13 വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് പിടിയിലായത്. വടകര കൈനാട്ടിയിലാണ് 13 വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ന്യൂ മാഹി, പെരിങ്ങാടി സ്വദേശിയായ ചൂളയില്‍ തിലകനെ പോലീസ് അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ഓട്ടോ ഡ്രൈവറായ ഇയാള്‍. കുട്ടിയുടെ അച്ഛന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കൂടിയാണ് ഈ 52 വയസുകാരന്‍. ഒരാഴ്ച മുമ്പ് കുട്ടി പീഡന വിവരം വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ പ്രതി നാട്ടില്‍ നിന്നും മുങ്ങി. 

ബാംഗ്ലൂരിലേക്ക് പോയ ഇയാള്‍ ഇന്ന് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് വടകര പോലീസാണ് തിലകനെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ന്യൂ മാഹി പോലീസ് സ്റ്റേഷനിലും ഇതിന് മുമ്പ് ഇയാള്‍ക്കെതിരെ സമാനമായ കേസുള്ളതായി വടകര സി.ഐ പറഞ്ഞു. നേരത്തെ ഒരു കൊലപാതക കേസിലും ഇയാള്‍ പ്രതിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നന്ദി മോദിജി! ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പതിവ് യാത്രക്കാർക്കും വലിയ ആശ്വാസം; മെമുവിൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 12 ആക്കി
അവയവങ്ങളുമായി യാത്ര; ജനങ്ങളുടെ ശ്രദ്ധയ്ക്ക്- KL07DF3177 നമ്പർ ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാം