ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും: ഇന്ത്യയും യുഎഇയും  14 കരാറുകള്‍ ഒപ്പ് വച്ചു

Published : Jan 25, 2017, 12:53 PM ISTUpdated : Oct 05, 2018, 01:33 AM IST
ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും: ഇന്ത്യയും യുഎഇയും  14 കരാറുകള്‍ ഒപ്പ് വച്ചു

Synopsis

ദില്ലി: ഭീകരവാദത്തിനെതിരെ യോജിച്ച് പോരാടാന്‍ ഇന്ത്യയും യുഎഇയും തീരുമാനിച്ചു. പ്രതിരോധമേഖലയിലടക്കം 14 കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. പരിഭാഷ പശ്ചിമേഷ്യയില്‍ വര്‍ദ്ധിക്കുന്ന തീവ്രവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഈ മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ സഹായിക്കും
 
ഇന്ത്യ സന്ദര്‍ശിക്കുന്ന അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വസൈന്യാധിപനുമായ ഷേക്ക് മുഹമ്മദ് ബിന്‍ സൈയിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചത്.  യുഎഇ ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്താണെന്നും ഇരു രാജ്യങ്ങളും  തമ്മിലുള്ള സഹകരണം  പശ്ചിമഏഷ്യായിലെ ആകെയുള്ള വികസനത്തിന് ഉതകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു

പ്രതിരോധം സമുദ്രവ്യാപരം വാണിജ്യം  ഊര്‍ജ്ജം ഗതാഗതം തുടങ്ങിയ മേഖലയില്‍ സഹകരം സംബന്ധിച്ച 14 കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പ് വച്ചു.ഇന്ത്യയില്‍ അസംസൃത എണ്ണയുടെ കരുതല്‍ സംഭരണം ആരംഭിക്കുന്നതും ആയുധകൈമാറ്റം ശക്തമാക്കുന്നതിനുമുള്ള കരാറുകള്‍ ഒപ്പ് വച്ചിട്ടുണ്ട്.

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഷേക്ക് മുഹമ്മദ് പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാന്‍ കെ മാധവന്‍  ഉള്‍പ്പടെ പ്രമുഖ മാധ്യമപ്രവര്‍ത്തരും വ്യാവസായികളുമായി അബുദാബി കിരീടാവശിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം
പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്