പാറ്റ്ന–ഇൻഡോർ എക്സ്പ്രസ് പാളം തെറ്റി: 107 മരണം

Published : Nov 18, 2016, 10:16 PM ISTUpdated : Oct 04, 2018, 11:38 PM IST
പാറ്റ്ന–ഇൻഡോർ എക്സ്പ്രസ് പാളം തെറ്റി: 107 മരണം

Synopsis

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനടുത്ത് ട്രെയിന്‍ പാളം തെറ്റിയുള്ള അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107ആയി. പാറ്റ്‌ന ഇന്‍ഡോര്‍ എക്‌സപ്രസ് ആണ് പാളം തെറ്റിയത്. 76 പേരുടെ പരിക്ക് ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചനകള്‍.

പുലർച്ചെ മൂന്നോടെ കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ പൊക്രയാൻ നഗരത്തിലാണ് അപകടം. നാല് എ.സി. കോച്ചുകളടക്കം ട്രെയിനിന്റെ 14 ബോഗികളാണ് അപകടത്തിൽപ്പെട്ടത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അപകടത്തെത്തുടര്‍ന്ന് നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിട്ടു.  പ്രത്യേക ബസ് സർവീസുകളും തുടങ്ങിയിട്ടുണ്ട്.

റെയിൽവേ മന്ത്രി സുരേഷ് പ്രഭു അന്വേഷണം പ്രഖ്യാപിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു . പ്രധാനമന്ത്രി റെയിൽവെ മന്ത്രിയുമായി സംസാരിച്ചു . മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
ഓപ്പറേഷന്‍ ഡിഹണ്ട്: കേരളത്തിൽ പോലീസ് വലവിരിച്ചു; 1441 പേരെ പരിശോധിച്ചു, 63 പേർ കുടുങ്ങി