കാബൂളില്‍ ചാവേര്‍ സ്ഫോടനത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു

Published : Oct 21, 2017, 09:41 PM ISTUpdated : Oct 05, 2018, 01:20 AM IST
കാബൂളില്‍ ചാവേര്‍ സ്ഫോടനത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു

Synopsis

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സൈനിക ക്യാമ്പിന് സമീപമുണ്ടായ ചാവേര്‍ ആക്രമത്തില്‍ 15 സൈനിക കേഡറ്റുകള്‍ കൊല്ലപ്പെട്ടു. കാബൂളില്‍ 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണിത്. വെള്ളിയാഴ്ച്ച ഷിയ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക പരിശീലകരെ കൊണ്ടുവന്ന മിനിബസിനു സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

ചൊവ്വാഴ്ച്ചയ്ക്ക് ശേഷം നടന്ന വിവിധ ആക്രമണങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ 200ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.ചൊവ്വാഴ്ച്ചയ്ക്ക് ശേഷം സൈന്യത്തിനു നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചതായി ക്രൈംബ്രാഞ്ച് ചീഫ് ജനറല്‍ മുഹമ്മദ് സലീം അല്‍മാസ് അറിയിച്ചു. വെള്ളിയാഴ്ച്ച ഷിയ പള്ളിയിലുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം
വികെ പ്രശാന്തിൻ്റെ എംഎൽഎ ഓഫീസ് ഒഴിപ്പിക്കാൻ ആർ ശ്രീലേഖയ്ക്ക് അധികാരമുണ്ടോ? നടപടിക്രമങ്ങൾ ഇങ്ങനെ; തീരുമാനമെടുക്കേണ്ടത് കോർപറേഷൻ കൗൺസിൽ