
മുംബൈ: മുംബൈയില്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് ആശുപത്രിയിലായ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണം 16 ആയി. എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്. നൂറോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്.
പതിനാറ് പേരുടെ മരണം മുംബൈ കോര്‍പ്പറേഷന്റെ ദുരന്ത നിവാരണ സേന സ്ഥിരീകരിച്ചു. മരണ സംഘ്യ ഇനിയും കൂടുമെന്നാണ് സൂചന. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. നടപ്പാത ഇടുങ്ങിയതാണ് അപകടത്തിന് കാരണം. ഇടുങ്ങിയ നടപ്പാതയിലൂടെ മഴയും ഓഫീസ് സമയത്ത് ആയിരക്കണക്കിന് ആളുകള്‍ നിന്നതാണ് അപകടത്തിന് കാരണമാണെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam