പാലക്കാട് പതിനഞ്ചര കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

Published : Sep 10, 2017, 11:54 PM ISTUpdated : Oct 04, 2018, 07:24 PM IST
പാലക്കാട് പതിനഞ്ചര കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

Synopsis

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍   പതിനഞ്ചര കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. മലപ്പുറം ചെമ്മാട് സ്വദേശി ആഷീം , പരപ്പൂര്‍ സ്വദേശി റിസ് വാനുള്‍  എന്നിവരെയാണ് റെയില്‍വേ  പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ആര്‍.പി.എഫ് പറഞ്ഞു.

രഹസ്യവിവരത്തെ തുടര്‍ന്ന് യാത്രക്കാരുടെ ബാഗ് പരിശോധിക്കവേ ആണ് റെയില്‍വേ സംരക്ഷണ സേന കഞ്ചാവ് പിടികൂടിയത്.തിരൂര്‍ മലപുറം ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുക ആയിരുന്നു പ്രതികളുടെ ഉദ്ദേമെന്ന് ആര്‍.പി.എഫ് പറഞ്ഞു. മലപ്പുറം ചെമ്മാട് സ്വദേശി ആഷീം, പരപ്പൂര്‍ സ്വദേശി റിസ് വാനുള്‍  എന്നിവരെയാണ് റെയില്‍വേ  പൊലീസ് അറസ്റ്റ് ചെയ്തത്. 16 ലക്ഷം വില വരുന്ന കഞ്ചാവ് ആന്ധ്രയില്‍ നിന്നാണ് കൊണ്ടുവന്നതെന്നും  ആര്‍.പി.എഫ് പറഞ്ഞു.

കഴിഞ്ഞ ആറു മാസത്തില്‍ 70 കേസ് കളില്‍ നിന്നായി 90 കിലോ കഞ്ചാവും 97 പ്രതികളും ആണ് പാലക്കാട് ജില്ലയില്‍ മാത്രം പിടിയിലായിട്ടുള്ളത്. കഴിഞ്ഞ ആറു മാസത്തിനിടെ പിടിയിലായവരില്‍ ഏറെയും 18 മുതല്‍ 25 വരെ പ്രായത്തിലുളളവര്‍. കേരളത്തിലുളളത്ര ശക്തമായ പരിശോധന അയല്‍ സംസ്ഥാനങ്ങളില്‍ ഇല്ലാത്തതും കഞ്ചാവ് കടത്തിന് കാരണമാകുനന്നുുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് റെയില്‍വേ  സംരക്ഷണ സേന അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്; സ്വകാര്യ വാഹനത്തിൽ ഔദ്യോ​ഗിക ചിഹ്നം ഉപയോ​ഗിച്ചതിൽ ന‌ടപടി
ഇടുക്കിയിൽ കാറ്റിലും മഴയിലും നാശനഷ്ടം; കൃഷികൾ നശിച്ചു