സ്പായുടെ മറവിൽ അനാശാസ്യം: വിദേശികളുൾപ്പെടെ 15 പേർ അറസ്റ്റിൽ

web desk |  
Published : Jul 05, 2018, 11:35 AM ISTUpdated : Oct 02, 2018, 06:42 AM IST
സ്പായുടെ മറവിൽ അനാശാസ്യം: വിദേശികളുൾപ്പെടെ 15 പേർ അറസ്റ്റിൽ

Synopsis

സ്പായിലെ തൊഴിലാളികളായ തായ്ലാന്‍റില്‍ നിന്നുള്ള അഞ്ച് യുവതികളെയും അഞ്ച് മണിപ്പൂർ യുവതികളെയും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു യുവതിയെയുമാണ് അറസ്സറ്റ് ചെയ്തത്.

ഗുഡ്ഗാവ്: സ്പായുടെ മറവിൽ അനാശാസ്യം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വിദേശികളുൾപ്പെടെ 15 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്പായിലെ തൊഴിലാളികളായ തായ്ലാന്‍റില്‍ നിന്നുള്ള അഞ്ച് യുവതികളെയും അഞ്ച് മണിപ്പൂർ യുവതികളെയും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു യുവതിയെയുമാണ് അറസ്സറ്റ് ചെയ്തത്. ഇവരെ കൂടാതെ രണ്ട് ഇടപാടുകാരും സ്പാ മാനേജറുമുൾപ്പെടെ നാല് പുരുഷൻമാരെയും അറസ്റ്റ് ചെയ്തു.  ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. 

സംഭവത്തിൽ സ്പാ ഉടമസ്ഥൻ യൂദ്വിർ സിംഗ് ഒളിവിലാണ്. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനാശാസ്യം സംബന്ധിച്ച് വിദേശ പൗരത്വ നിയമ പ്രകാരവും കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും സ്പായിലെ മറ്റ് വിദേശ തൊഴിലാളികളുടെ വിസകൾ പരിശോധിച്ച് വരുകയാണെന്നും പോലീസ് പറഞ്ഞു. പുതുതായി ചുമതലയേറ്റ പോലീസ് കമ്മീഷണർ കെ കെ റാവുവിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരിടവേളയ്ക്കുശേഷം ദില്ലിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഓഫീസുകളിൽ വർക്ക് ഫ്രം ഹോം
`വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു', കോടതി വിധിക്കെതിരെ അതിജീവിത