പതിനഞ്ചുകാരന്‍റെ ലൈംഗിക അവയവം കാമുകിയുടെ വീട്ടുകാര്‍ മുറിച്ച് കളഞ്ഞു

Published : Apr 12, 2017, 07:13 AM ISTUpdated : Oct 05, 2018, 03:49 AM IST
പതിനഞ്ചുകാരന്‍റെ ലൈംഗിക അവയവം കാമുകിയുടെ വീട്ടുകാര്‍ മുറിച്ച് കളഞ്ഞു

Synopsis

ലാഹോര്‍: പതിനഞ്ചുകാരന്‍റെ ലൈംഗിക അവയവം കാമുകിയുടെ വീട്ടുകാര്‍ മുറിച്ച് കളഞ്ഞതായി ആരോപണം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ച് വയസുകാരനെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടികൊണ്ടു പോയി ലൈംഗികാവയവം മുറിച്ച് കളയുകയും കാഴ്ച ശക്തി ഇല്ലാതാക്കുകയും ചെയ്തത്.  കുട്ടിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ സമരം തുടങ്ങിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ സമരം തുടങ്ങിയത്.

ലാഹോറിലെ റായിവിന്‍റ് പ്രദേശത്താണ് ആണ്‍കുട്ടിയുടെ വീട്. പെണ്‍കുട്ടിയുമായി വഴിവിട്ട ബന്ധങ്ങള്‍ ആണ്‍കുട്ടി പുലര്‍ത്തുന്നു എന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയത്. സ്കൂളില്‍ നിന്നാണ് തട്ടികൊണ്ടു പോയത്. തുടര്‍ന്ന് രവി നദിക്ക് അടുത്തുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് ലൈംഗിക അവയവം അറത്ത് കളയുകയും. കണ്ണുകള്‍ കുത്തിപൊട്ടിക്കുകയുമായിരുന്നു. 

ആണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കടന്നുകളഞ്ഞു. പിന്നീട് ആണ്‍കുട്ടിയെ കണ്ടെത്തിയ വഴിപോക്കര്‍ അവനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷവും ആണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്.  പോലീസ് സംഭവത്തില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. കേസില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും എന്നാണ് ലാഹോര്‍ പോലീസ് മേധാവി ഹൈദര്‍ അഷ്റഫ് പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലിഫോർണിയയിൽ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം; മരിച്ചത് ഉറ്റസുഹൃത്തുക്കൾ; മരണം വാഹനാപകടത്തിൽ
കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ മരണം; കൊലപാതകമെന്ന് കണ്ടെത്തൽ, അമ്മയേയും സുഹൃത്തിനേയും കൂടുതൽ ചോദ്യം ചെയ്യും