
ജാർഖണ്ഡിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ പതിനാറ് പേർ അറസ്റ്റിൽ. മാതാപിതാക്കളെ മർദ്ദിച്ചവശരാക്കിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ ജീവനോടെ കത്തിച്ചത്.
നക്സൽ ബാധിത ജില്ലയായ ഛത്രയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ നാലംഗസംഘം പെൺകുട്ടിയെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. വീട്ടുകാർ ബന്ധുവിന്‍റെ വിവാഹത്തിന് പോയതിനാൽ വീട്ടിൽ തനിച്ചായിരിന്നു പെൺകുട്ടി.
സംഭവമറിഞ്ഞ പെൺകുട്ടിയുടെ പിതാവ് പിറ്റേന്ന് ഗ്രാമമുഖ്യന് പരാതി നൽകി. ഗ്രാമസഭ പ്രതികൾക്ക് 100 തവണ ഏത്തമിടാനും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിന് പ്രതികാരമായി പ്രതികൾ സുഹൃത്തുക്കളോടൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ മർദ്ദിച്ചവശരാക്കി. തുടർന്ന് പെൺകുട്ടിയെ ജീവനോടെ തീകൊളുത്തി കൊല്ലുകയായിരുന്നു.
ബലാത്സംഗക്കേസ് നിസ്സാരവൽക്കരിച്ച ഗ്രാമമുഖ്യനെതിരെ നടപടിയെടുക്കുമെന്ന് ഛത്ര പൊലീസ് അറിയിച്ചു. പെൺകുട്ടികയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം രണ്ടരലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ നാല് പേര്‍ ഒളിവിലാണ്. പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam