
സോണര്പുര്: 12-ാം ക്ലാസ് വിദ്യാര്‍ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പശ്ചിമ ബംഗാളിലിലെ 24 പര്‍ഗാനാസ് ജില്ലയിലെ രത്താലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. എല്ലാവരും 16 വയസ് പ്രായമുള്ളവരാണ്.
ജന്മദിനാഘോഷത്തിനെന്ന് പറഞ്ഞാണ് കാമുകന്‍ പെണ്‍കുട്ടിയെ ക്ഷണിച്ചത്. ഇരുവരുടെയും സുഹൃത്തായ മറ്റൊരാളുടെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അവിടെ മറ്റ് രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. വീട്ടിലുള്ള മറ്റുള്ളവരെല്ലാം പുറത്തുപോയിരുന്ന സമയത്താണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. രാത്രി ബന്ധുക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രക്തം വാര്‍ന്നൊലിക്കുന്ന അവസ്ഥയില്‍ ബോധരഹിതയായി പെണ്‍കുട്ടിയെ കണ്ടെത്തി. വീടിനകത്തുള്ള ബാത്ത് റൂമിലായിരുന്നു പെണ്‍കുട്ടി കിടന്നിരുന്നത്. അപ്പോഴും പീഡിപ്പിച്ച രണ്ട് പേര്‍ വീടിനകത്തുണ്ടായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടി. പെണ്‍കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പിന്നീട് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായാണ് പരിക്കുകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാരകമായി മുറിവേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും അപഹരിക്കപ്പെട്ടു. സുഹൃത്തിനെ കാണാനെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. രാത്രി വൈകിയും കാണാതായപ്പോള്‍ ഇവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. പിന്നീട് പീഡനവിവരം പുറത്തറിഞ്ഞത്. പീഡിപ്പിച്ച നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam