
മോസ്ക്കോ: റഷ്യന്‍ ലോകകപ്പില്‍ കിരീടം മോഹിച്ചെത്തിയവരുടെയെല്ലാം സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി ഫ്രാന്‍സും ക്രൊയേഷ്യയും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ക്രൊയേഷ്യ ആദ്യ കിരീടം മോഹിക്കുമ്പോള്‍ ഫ്രാന്‍സ് രണ്ടാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. കളിക്കളത്തിലെ പോരാട്ട വീര്യത്തിന്‍റെ കാര്യത്തില്‍ ഇരു കൂട്ടരും തുല്യ ശക്തികളാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
ഭാവനാപൂര്‍ണമായ മധ്യനിര തന്നെയാണ് ഇവരുടെ ശക്തി. ലുക്കാ മോഡ്രിച്ചും മാന്‍സുകിച്ചും ഇവാന്‍ റാക്കിട്ടിച്ചും ക്രൊയേഷ്യയെ സ്വപ്നം കാണാന്‍ പഠിപ്പിക്കുമ്പോള്‍ പോഗ്ബയും ഗ്രീസ്മാനും എംബാപ്പയുമാണ് ഫ്രാന്‍സിന്‍റെ പടയോട്ടത്തിന് പിന്നില്‍. രണ്ട് ടീമുകളും ഇതുവരെ ഒരു മത്സരവും പരാജയപ്പെടാതെയാണ് കുതിച്ചത്. ക്രൊയേഷ്യ എല്ലാ പോരാട്ടത്തിലും ജയിച്ചുകയറിയപ്പോള്‍ ഫ്രാന്‍സ് ഗ്രൂപ്പ് റൗണ്ടില്‍ ഡെന്‍മാര്‍ക്കിന് മുന്നില്‍ സമനിലയില്‍ കുടുങ്ങിയിരുന്നു.
ഇതിനുമുമ്പ് ലോകകപ്പില്‍ ഒരിക്കല്‍ മാത്രമാണ് ഇവര്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഫ്രാന്‍സിന്‍റെ വിശ്വവിജയം കണ്ട 1998 ലോകകപ്പിന്‍റെ സെമിയിലായിരുന്നു അത്. ക്രൊയേഷ്യന്‍ കുതിപ്പിആദ്യ പകുതി ഗോള്‍രഹിതമായിരുന്നപ്പോള്‍ രണ്ടാം പകുതി അക്ഷരാര്‍ത്ഥത്തില്‍ ആവേശകരമായിരുന്നുനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അന്ന് ഫ്രാന്‍സ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഫൈനലില്‍ ബ്രസീലിനെ കീഴടക്കി സിദാനും സംഘവും കിരീടമുയര്‍ത്തിയപ്പോള്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
ആദ്യ പകുതി ഗോള്‍രഹിതമായിരുന്നപ്പോള്‍ രണ്ടാം പകുതി അക്ഷരാര്‍ത്ഥത്തില്‍ ആവേശകരമായിരുന്നു. 46 ാം മിനിട്ടില്‍ ഡേവോര്‍ സുക്കറിന്‍റെ ഗോളില്‍ ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ക്രൊയേഷ്യന്‍ ആഹ്ളാദത്തിന് ഒരു മിനിട്ടിന്‍റെ ദൈര്‍ഖ്യം പോലുമുണ്ടായിരുന്നില്ല. ലിലിയന്‍ തുറാമിന്‍റെ വെടിക്കെട്ട് ഗോള്‍ തൊട്ടടുത്ത മിനിട്ടിലെത്തി. 70 ാം മിനിട്ടില്‍ തുറാം തന്നെ വീണ്ടും വെടിപൊട്ടിച്ചതോടെ ക്രൊയേഷ്യ കണ്ണീരണിയുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam