രമിത്ത് വധം: രണ്ടു സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

Web Desk |  
Published : Oct 20, 2016, 03:31 PM ISTUpdated : Oct 04, 2018, 05:17 PM IST
രമിത്ത് വധം: രണ്ടു സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

Synopsis

തലശേരി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ഇന്ന് രാവിലെയാണ് ഇരുവരെയും പിടികൂടിയത്. രമിത്തിനെ വധിക്കുന്നതിലും ഗൂഢാലോചനയിലും നിജോയ്ക്കും അഹദിനും പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. മൂന്ന് ബൈക്കുകളിലെത്തിയ ആറു പേരാണ് കൊലയാളി സംഘത്തിലുള്ളത്. പ്രതികളെ കണ്ടെത്താന്‍ മുന്‍പ് രാഷ്ട്ട്രീയ കൊലപാതകങ്ങളില്‍ പങ്കെടുത്തവരുടെയും, സ്ഥലത്തുണ്ടായിരുന്നവരുടെയും ലിസ്‌റ്റെടുത്ത് സൂക്ഷ്മ പരിശോധന നടത്തിയാണ് നിലവിലെ പ്രതികളിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. ബാക്കിയുള്ളവരുടെ അറസ്റ്റ് ഉടനുണ്ടാകും. അതേസമയം സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനനെ വധിച്ച കേസില്‍ പ്രവര്‍ത്തകരുടേതൊഴികെ മറ്റ് അറസ്റ്റുകള്‍ ഉണ്ടായിട്ടില്ല. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകുന്നത് തടയാനുള്ള ശ്രമങ്ങളിലാണ് പൊലീസ്. ഈ പരിശോധനയിലാണ് തലശ്ശേരി എടത്തിലമ്പലത്ത് ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്ന് ബോംബ് ശേഖരം പിടികൂടിയത്. പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച അഞ്ച് സ്റ്റീല്‍ ബോംബുകളാണ് പൊലീസ് കണ്ടെടുത്തത്.  തലശ്ശേരി മേഖലയില്‍ രണ്ട് ദിവസത്തിനിടെ പതിനൊന്ന് ബോംബുകളാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച ബ്രണ്ണന്‍ കോളേജ് പരിസരത്ത് നിന്നും ആറ് സ്റ്റീല്‍ ബോബുകള്‍ പിടിച്ചെടുത്തിരുന്നു. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിനടുത്താണ് ബോബുകള്‍ സൂക്ഷിച്ചിരുന്നത്.  ജില്ലയിലെ സമാധാന ശ്രമങ്ങള്‍ നീണ്ടുപോകുന്നതിനിടെ രാഷ്ട്രീയ സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി ഇന്ന് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണയും നടത്തി. സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ സമരത്തില്‍ പങ്കെടുത്തു.

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്