പെരുമ്പാവൂരിലെ പാറമട അപകടം; മരണം മൂന്നായി

Published : Sep 06, 2017, 02:45 PM ISTUpdated : Oct 04, 2018, 07:57 PM IST
പെരുമ്പാവൂരിലെ പാറമട അപകടം; മരണം മൂന്നായി

Synopsis

കൊച്ചി: പെരുമ്പാവൂരിലെ പാറമട അപകടത്തിൽ  മരണം മൂന്നായി. കളമശ്ശേരി സ്വദേശി അഭിജിത്തിന്‍റെ മൃതദേഹവും കണ്ടെത്തി. അപകടത്തിൽപെട്ട രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.  ഒരു വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി.  വിനായകന്‍, ശ്രാവണ്‍ എന്നിവരുടെ മൃതദേഹമാണ് നേരത്തെ കണ്ടെത്തിയത്. കളമശ്ശേരി സ്വദേശികളാണ് ഇവര്‍. 

പാറമടയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അടച്ചിട്ട പാറമടയിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വൈകി. വേങ്ങൂര്‍ പഞ്ചായത്തിലെ പെട്ടമലയിലുളള പാറമടയിലാണ് സംഭവം. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്