2016 ചൂടേറിയ വര്‍ഷമെന്ന് യുഎസ് റിപ്പോര്‍ട്ട്

Published : Aug 11, 2017, 04:49 PM ISTUpdated : Oct 05, 2018, 03:14 AM IST
2016 ചൂടേറിയ വര്‍ഷമെന്ന് യുഎസ് റിപ്പോര്‍ട്ട്

Synopsis

ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമെന്ന് യുഎസ്. 137 വര്‍ഷത്തെ കാലാവസ്ഥാ പഠനങ്ങളെ അവലംബിച്ചാണ് അമേരിക്കന്‍ റിപ്പോര്‍ട്ട്. സമുദ്ര- ഭൗമതാപനിലകള്‍ അപകടകരമായ വ്യതിയാനമാണ് 2016ല്‍ രേഖപ്പെടുത്തിയത്. സമുദ്രനിരപ്പും ഹരിതഗൃഹവാതക ബഹിര്‍ഗമനവും കഴിഞ്ഞ വര്‍ഷം സര്‍വകാല റെക്കോര്‍ഡിലെത്തി. ആഗോളതാപനത്തിന്‍റെ തുടര്‍ച്ചയാണ് ചൂടേറുന്ന പ്രതിഭാസമെന്ന് റിപ്പോര്‍ട്ട് പറയുന്നു‍.  60 രാജ്യങ്ങളിലെ 450 ശാസ്ത്രജ്ഞന്‍മാരുടെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് അമേരിക്ക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കാര്‍ബണ്‍ വാതക പ്രവാഹം 2015നെക്കാള്‍ 3.5 പിപിഎം ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. 58 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിന്‍റെ തുടര്‍ച്ചയായി ഭൗമതാപനില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. എല്‍നിനോ പ്രതിഭാസം ശക്തമായതിനാല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സമുദ്രതാപനില റെക്കോര്‍ഡിലെത്തുന്നത്. 1980- 2012 കാലഘട്ടത്തിനെക്കാള്‍ 0.45 മുതല്‍ 0.56 ശതമാനം വരെയാണ് സമുദ്രതാപനിലയിലെ ഉയര്‍ച്ച. സമുദ്രനിരപ്പ് 1993ല്‍ നിന്ന് 3.25 ഇഞ്ച് (82എംഎം) ഉയര്‍ന്നതായി റിപ്പോര്‍ട്ടിലുണ്ട്.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാന്റെ അപ്രതീക്ഷിത നീക്കം ലോകത്തിന് ആശ്വാസം; യുദ്ധത്തിനിടെ നിർണായക ചുവടുമാറ്റം; ഹോർമുസ് കടലിടുക്കിൽ വിലക്ക് അമേരിക്കക്കും ഇസ്രായേലിനും മാത്രം
തിരുവനന്തപുരം കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ച അഭിമാന പദ്ധതിക്ക് കുരുക്ക്; പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതിക്ക് ഡിപിസി അംഗീകാരം നിഷേധിച്ചു