ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 23 മരണം

Published : Jan 22, 2017, 01:15 AM ISTUpdated : Oct 05, 2018, 12:08 AM IST
ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 23 മരണം

Synopsis

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളം തെറ്റി 23 പേർ മരിച്ചു . ജഗ്ദൽപൂർ-ഭൂവനേശ്വർ ഹിരാഖണ്ഡ് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത് . വിജയനഗരത്തിൽ കുനേരു സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.

ട്രെയിന്‍റെ എഞ്ചിനും 7 കോച്ചുകളും മറിഞ്ഞു . 100ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ . രണ്ട് ജനറല്‍ കോച്ചുകളും രണ്ട് എസി കോച്ചുകളും രണ്ട് സ്ലീപ്പര്‍ കോച്ചുകളും പാളം തെറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഛത്തീസ് ഗ‍ഡിലെ ജഗദല്‍പൂരില്‍ നിന്നും ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്കു പോകുകയായിരുന്നു 18448 ഹിരാഖണ്ഡ് എക്സപ്രസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഊര്‍ജ സ്രോതസുകള്‍ക്കുനേരെയുള്ള ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ; ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹൈക്കമാന്‍ഡിന്റെ സമയോചിത ഇടപെടല്‍, കളമറിഞ്ഞ തയ്യാറെടുപ്പ്; കോണ്‍ഗ്രസ് പട്ടിക പൂര്‍ത്തിയായത് ഇങ്ങനെ