സൗദി പൊതുമാപ്പ്; ഇതുവരെ അപേക്ഷ നല്‍കിയത് 23,135 ഇന്ത്യക്കാര്‍, മലയാളികള്‍ കുറവ്

Published : May 10, 2017, 08:42 PM ISTUpdated : Oct 05, 2018, 01:37 AM IST
സൗദി പൊതുമാപ്പ്; ഇതുവരെ അപേക്ഷ നല്‍കിയത് 23,135 ഇന്ത്യക്കാര്‍, മലയാളികള്‍ കുറവ്

Synopsis

സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാനായി ഇതുവരെ അപേക്ഷ നല്‍കിയത് 23,135 പേരാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതേസമയം 1500 മലയാളികള്‍ മാത്രമാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസിയെ സമീപിച്ചത്.

സൗദിയില്‍ താമസിക്കുന്ന നിയമലംഘകരായ വിദേശികള്‍ക്ക് രാജ്യം വിടുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ഇനി 47 ദിവസം കൂടി മാത്രം അവശേഷിക്കേ ഇന്ത്യന്‍ എംബസിയില്‍ ഇതുവരെ ലഭിച്ചത് 23,135 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളാണെന്ന് എംബസി അധികൃതര്‍ അറിയിച്ചു. ഇതില്‍ 21,214 പേര്‍ക്ക് എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്  വിതരണം ചെയ്തുകഴിഞ്ഞു. പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ എംബസിയില്‍ അപേക്ഷനല്‍കിയതില്‍ ഏറ്റവും കൂടുതല്‍ പേര് ഉത്തര്‍ പ്രദേശ് സ്വദേശികളാണ്. 10024 യുപി സ്വദേശികളാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസിയില്‍ അപേക്ഷനല്‍കിയതു.

രണ്ടാം സ്ഥാനത്തു തെലുങ്കാന സ്വദേശികളാണ്. 2436 അപേക്ഷകളാണ് തെലുങ്കാന സംസ്ഥാനക്കാരില്‍ നിന്ന് ലഭിച്ചത്. അതേസമയം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസിയെ സമീപിച്ച മലയാളികളുടെ എണ്ണം വളരെ കുറവാണു. ഇന്നലെവരെ എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി 1500 മലയാളികള്‍ മാത്രമാണ് അപേക്ഷ നല്‍കിയതെന്നും എംബസി അധികൃതര്‍ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർട്ടി അവ​ഗണിച്ചു, ആരെയും ​കുറ്റപ്പെടുത്താനില്ല, സിപിഎം അണികളോട് യാതൊരു എതിർപ്പുമില്ല': ഐഷ പോറ്റി
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ്; ഓണക്കൂറിൽ എൽഡിഎഫിന് ജയം, പായിംപാടത്ത് ലീഗ് സ്ഥാനാര്‍ത്ഥി ജയിച്ചു