Latest Videos

വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 25 മരണം

By Web DeskFirst Published Mar 6, 2018, 12:29 PM IST
Highlights

അപകടത്തില്‍പെട്ടവരെ കുറിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും 50 പേരെങ്കിലും ചികിത്സയിലുണ്ടെന്നാണ് കരുതുന്നതെന്ന് പോലീസ്.

അഹമ്മദാബ്ദ്: ഗുജറാത്തിലെ ഭവനഗറില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അനിദയില്‍ നിന്നും ബോതഡ് ജില്ലയിലെ റ്റാറ്റത്തിലേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു. രാജ്കോട്ട്-ഭവനഗര്‍ ദേശീയപാതയിലാണ് അപകടം.

അപകടത്തില്‍പെട്ടവരെ കുറിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും 50 പേരെങ്കിലും ചികിത്സയിലുണ്ടെന്നാണ് കരുതുന്നതെന്ന് ഭവനഗര്‍ എസ്.പി പി.എല്‍ മാല്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരമെന്ന് എസ്.പി അറിയിച്ചു

click me!