മുംബൈയില്‍ റെയില്‍വെ സ്റ്റേഷനിലെ അപകടം; മരണം 27 ആയി

By Web DeskFirst Published Sep 29, 2017, 12:52 AM IST
Highlights

മുംബൈ: മുംബൈയില്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുമകപ്പെട്ട് മരിച്ചവരുടെ എണ്ണം 27 ആയി. എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്. നൂറോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്.

മരണ സംഘ്യ ഇനിയും കൂടുമെന്നാണ് സൂചന. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. മഴയില്‍ ജനം മേല്‍പ്പാലത്തിലേക്ക് കയറിയതാണ് അപകട കാരണം. ഇടുങ്ങിയ നടപ്പാതയിലൂടെ മഴയും ഓഫീസ് സമയത്ത് ആയിരക്കണക്കിന് ആളുകള്‍ നിന്നതാണ് അപകടത്തിന് കാരണമാണെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ സ്ഥലം സന്ദര്‍ശിക്കും.

 

click me!