കശ്‌മീരില്‍ ഏറ്റുമുട്ടല്‍: മൂന്നു സൈനികര്‍ മരിച്ചു

Web Desk |  
Published : Feb 14, 2017, 04:33 PM ISTUpdated : Oct 05, 2018, 12:33 AM IST
കശ്‌മീരില്‍ ഏറ്റുമുട്ടല്‍: മൂന്നു സൈനികര്‍ മരിച്ചു

Synopsis

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപോരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ കരസേന വധിച്ചു. മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്.

ജമ്മു കശ്മീരിലെ ബന്ദിപോരയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കരസേനയും പൊലീസും നടത്തിയ സംയുക്ത തിരച്ചിലിനിടയില്‍ തീവ്രവാദികള്‍ വെടിവയുതിര്‍ക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവില്‍ കരസേന ഒരു തീവ്രവാദിയെ വധിച്ചു. വന്‍ ആയുധ ശേഖരമാണ് തീവ്രവാദികളില്‍ നിന്ന് കണ്ടെടുത്തത്. കൊല്ലപ്പെട്ടത് ഏത് തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ടവരാണെന്ന് കരസേന പുറത്ത് വിട്ടിട്ടില്ല. തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ 15 ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് സൈനിക ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. കുല്‍ഗാമില്‍ ഞായറാഴ്ച്ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം
താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു