അമ്മയുടെ മരണത്തിന് പ്രതികാരം; 15കാരന്‍റെ തല കുട്ടികള്‍ വെട്ടിമാറ്റി

Published : Jun 05, 2017, 05:47 PM ISTUpdated : Oct 05, 2018, 03:06 AM IST
അമ്മയുടെ മരണത്തിന് പ്രതികാരം; 15കാരന്‍റെ തല കുട്ടികള്‍ വെട്ടിമാറ്റി

Synopsis

ആഗ്ര: പതിനഞ്ച് വയസ്സുകാരനെ മൂന്നുകുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ആഗ്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമാന്‍ ശര്‍മ്മ (15) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിമൂന്നുവയസ്സുകാരനടക്കം മൂന്നു കുട്ടികളെ പൊലീസ് പിടികൂടി. അമാന്റെ സുഹൃത്തുക്കളായ അമാന്‍ കുഷ്‌വാഹ എന്ന ലക്കി (18) അടക്കം മൂന്നു പേരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ 13 വയസുകാരനാണ്.
 
അതിക്രൂരമായാണ് കുട്ടികളെ അമാനെ കൊലപ്പെടുത്തിയത്. പലതവണ കുത്തേറ്റ നിലയിലായിരുന്നു അമാന്റെ മൃതദേഹം. തലവെട്ടിമാറ്റിയിരുന്നു.  ശരീരം യമുന തീരത്ത് കുഴിച്ചിട്ടു. ഇടതുകയ്യിലെ മൂന്നു വിരലുകളും നഷ്ടപ്പെട്ടിരുന്നു. തല ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വെള്ളിയാഴ്ച വൈകിട്ടാണ് അമാനെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തേക്ക് പോയതായിരുന്നു അമാന്‍ . രാത്രിയോടെ സുഹൃത്തുക്കള്‍ തിരിച്ചെത്തിയെങ്കിലും ഒപ്പം അമാനുണ്ടായിരുന്നില്ല. അമാനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടികളുടെ പെരുമാറ്റം സംശയത്തിനടയാക്കി. തുടര്‍ന്ന് അമാന്റെ വീട്ടുകാ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.

അമാന്റെ അമ്മയും മൂന്ന് സഹോദരങ്ങളും കുറച്ചുകാലമായി ലക്കിയുടെ പിതാവ് രാംസഹായ് കുഷ്‌വാഹയ്‌ക്കൊപ്പമാണ്. ഇതില്‍ മനംനൊന്ത് ലക്കിയുടെ അമ്മ ആറു മാസം മുന്‍പ് മരണമടഞ്ഞിരുന്നു. അമ്മയുടെ മരണത്തില്‍ പ്രതികാരം ചെയ്യാന്‍ തക്കംപാര്‍ത്ത് നടക്കുകയായിരുന്നു ലക്കി. ഒടുവില്‍ അമാനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്‍റണി രാജുവിനും ജോസിനുമെതിരെ വിധിയിൽ കടുത്ത പരാമര്‍ശം; 'നീതി നിര്‍വഹണത്തിന്‍റെ അടിത്തറ തന്നെ തകര്‍ക്കുന്ന നടപടി'
സ്വർണ്ണത്തിനും വെള്ളിക്കും വില കുത്തനെ കൂടും; ട്രംപിന്‍റെ 'മഡുറോ' നടപടിയിൽ ആഗോളവിപണിയിൽ ആശങ്ക