കാസര്‍കോഡ് കാണാതായ നാലു വയസുകാരിക്ക് വേണ്ടി അന്വേഷണം തുടരുന്നു

Published : Aug 05, 2017, 07:53 PM ISTUpdated : Oct 05, 2018, 02:12 AM IST
കാസര്‍കോഡ് കാണാതായ നാലു വയസുകാരിക്ക് വേണ്ടി അന്വേഷണം തുടരുന്നു

Synopsis

കാസര്‍കോഡ്: കാസര്‍കോഡ് പാണത്തൂരില്‍ കാണാതായ നാലു വയസുകാരിക്ക് വേണ്ടിയുള്ള അന്വേഷണം മറ്റു ദിശകളിലേക്ക് മാറുന്നു. ഒഴുക്കില്‍പ്പെട്ടതാണെന്ന സംശയത്തില്‍ നടത്തിയ തെരച്ചില്‍ അവസാനിപ്പിച്ചു. സമീപവാസികളില്‍ നിന്നും നാട്ടുകാരില്‍ പോലീസ് കൂടുതല്‍ വിവരം ശേഖരിക്കുകയാണ്.

പാണത്തൂര്‍ ബാപ്പുങ്കയത്തെ ഇബ്രാഹിം ഹസീന ദമ്പതികളുടെ മകള്‍ സന ഫാത്തിമയെ വ്യാഴാഴ്ച വൈകുന്നേരമാണ് കാണാതായത്. അംഗന്‍വാടി വിട്ടു വന്ന് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഓടയ്ക്കരികില്‍ ചെരിപ്പ് കണ്ടതാണ് ഒഴുക്കില്‍പ്പെട്ടതാണെന്ന സംശയം ഉണര്‍ത്തിയത്. ഓടയിലെ പൈപ്പിനുള്ളിലും അത് എത്തിച്ചേരുന്ന പുഴയിലും നടത്തിവന്ന തെരച്ചില്‍ അവസാനിപ്പിച്ചു.

മറ്റു സാധ്യതകളിലേക്ക് പോലീസ് അന്വേഷണം മാറിയിട്ടുണ്ട്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ തട്ടിക്കൊെണ്ടു പോയതാണോ തുടങ്ങിയ സംശയം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. അയല്‍ വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും പോലീസ് വിശദ വിവരങ്ങള്‍ ശേഖരിച്ചു. സമൂഹ മാധ്യമത്തില്‍ തെറ്റായ വിവരം പങ്കുവച്ച യുവാവിനേയും പൊലീസ്  ചോദ്യം ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടിപി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ; ഒന്നാം പ്രതി എം സി അനൂപിന് അനുവദിച്ചത് 20 ദിവസം; സ്വാഭാവികമെന്ന് ജയിൽ അധികൃതർ
ജനകീയ പ്രക്ഷോഭത്തിൽ ഇറാനിൽ കൊല്ലപ്പെട്ടത് 538 പേർ; അമേരിക്കയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാൻ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ്