
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സംയുക്ത സമര സമിതി ആഹ്വാനം ചെയ്തിരുന്ന 48 മണിക്കൂർ വിദ്യാഭ്യാസ ബന്ദ് പിൻവലിച്ചു. ലോ അക്കാദമി സമരം ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് പഠിപ്പ് മുടക്ക് സമരവും പിന്‍വലിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്നായിരുന്നു നേരത്തെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചിരുന്നത്. ഇതേ വിഷയത്തില്‍ ഇന്ന് എ.ബി.വി.പി പഠിപ്പ് മുടക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam