ദില്ലിയില്‍ പതിനേഴുകാരന്‍റെ കഴുത്തറുത്ത സംഭവം: അഞ്ച്​ സ്​കൂൾ വിദ്യാർഥികൾ ജുവനൈൽ ബോർഡിൽ

Published : Nov 26, 2017, 08:24 AM ISTUpdated : Oct 05, 2018, 12:52 AM IST
ദില്ലിയില്‍ പതിനേഴുകാരന്‍റെ കഴുത്തറുത്ത സംഭവം: അഞ്ച്​ സ്​കൂൾ വിദ്യാർഥികൾ ജുവനൈൽ ബോർഡിൽ

Synopsis

ദില്ലി: പതിനേഴുകാരനെ ബസിൽ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച്​ സ്​കൂൾ വിദ്യാർഥികളെ ജുവനൈൽ ജസ്​റ്റിസ്​ ബോർഡ്​ മുമ്പാകെ ഹാജരാക്കി. സംഭവത്തെ തുടർന്ന്​ അധ്യാപകർക്കെതിരെ തുറന്നടിച്ച്​ കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തുവരികയും അവരുടെ പിഴവാണ്​ സംഭവങ്ങൾക്ക്​ കാരണമെന്ന്​ കുറ്റപ്പെടുത്തുകയും ചെയ്​തു. പഠനത്തിൽ കുട്ടികൾ ഒരു താൽപര്യവും കാണിക്കാറില്ലെന്നും ഇവർ പറയുന്നു. 

മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ ഫാക്​ടറി തൊഴിലാളികളാണ്​. സംഭവത്തെക്കുറിച്ച്​ ഇതുവരെ ത​ങ്ങളോട്​ പറഞ്ഞിട്ടില്ലെന്നും രക്ഷിതാക്കൾ പറയുന്നു. അഞ്ചിൽ മൂന്ന്​ കുട്ടികൾ ബദർപൂർ സർക്കാർ സ്​കൂളിലും മറ്റുള്ളവർ സരിത വിഹാറിലെ സ്​കൂളിലുമാണ്​ പഠിക്കുന്നത്​. അഞ്ച്​ പേരും ഉച്ചക്ക്​ ഒരു മണി മുതൽ ആറ്​ വരെയുള്ള സായാഹ്​ന സ്​കൂളിലാണ്​ പഠിക്കുന്നത്​. കൊലപാതകത്തിന്​ ശേഷം അടുത്ത ദിവസം അഞ്ച്​ പേരും സ്​കൂളിൽ ഹാജരായില്ല. ഏതാനും വർഷം മുമ്പ്​ ഭർത്താവ്​ മരിച്ചതിനാൽ തനിക്ക്​ മക​ന്‍റെ കാര്യത്തിൽ ശ്രദ്ധിക്കാനാകുന്നില്ലെന്ന്​ ആരോപണ വിധേയാനായ 13കാര​ന്‍റെ അമ്മ പറയുന്നു. ഇവർ നൂൽ ഫാക്​ടറി ജീവനക്കാരിയാണ്​. 

മക്കളെ പഠിക്കാനാണ്​ സ്​കൂളിൽ വിടുന്നതെങ്കിലും അധ്യാപകർ അവധിയായതിനാൽ അവിടെ ക്ലാസുകൾ നടക്കാറില്ല. അധ്യാപകർ ശ്രദ്ധിക്കാത്തതിനാൽ സ്​കൂളിൽ​ പോകി​ല്ലെന്ന്​ മകൻ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന്​ മറ്റൊരു കുട്ടിയുടെ അമ്മ പറഞ്ഞു​.   കുട്ടി എങ്ങനെ പഠിക്കുന്നുവെന്ന്​ അറിയാൻ ​​ശ്രമിച്ചെങ്കിലും സ്​കൂളില്‍ നിന്ന്​ പ്രതികരണം ഇല്ലായിരുന്നു. രക്ഷിതാക്കളെ പോലും അറിയിക്കാതെ കുട്ടികളെ സ്​കൂളിൽ നിന്ന്​ സസ്​പെന്‍റ്​ ചെയ്​തുവെന്നും മറ്റൊരു കുട്ടിയുടെ അമ്മ പറയുന്നു. മറ്റ്​ കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരുടെ വീഴ്​ചയെയാണ്​ കുറ്റപ്പെടുത്തുന്നത്​. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം, മുൻ മുഖ്യമന്ത്രിയുടെ ഗൺമാർ മർദിച്ച സംഭവത്തിൽ സ്പെഷ്യൽ ടീം പുനരന്വേഷണം പ്രഖ്യാപിച്ച് വിഡി സതീശൻ
ഓണറേറിയം 21,000 രൂപയാക്കാൻ ആശമാരുടെ സമരം; ആദ്യ മന്ത്രിസഭാ യോഗത്തിൽ 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, ആദ്യഘട്ടം മാത്രം